കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ത്തത് സംഘപരിവാറാണെന്ന സത്യം മറവിക്ക് വിട്ടുകൊടുക്കാനുതകുന്ന വിധിന്യായങ്ങള്‍ വ്യവസ്ഥാപിത രീതിയില്‍ പ്രതിരോധിക്കണമെന്ന് കെ.എം ഷാജി എംഎല്‍എ. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവസാന അത്താണിയായ കോടതികള്‍ ഇത്തരം വിധികള്‍ പറയാന്‍ തുടങ്ങിയാല്‍ ന്യൂപക്ഷം അധഃസ്ഥിതരായി മാറുമെന്നും കെ.എം ഷാജി പറഞ്ഞു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഈ ഫാസിസ്റ്റു കാലത്തു ഇന്ത്യാ മഹാരാജ്യത്ത് ജീവിക്കുന്ന ന്യൂനപക്ഷങ്ങളുടെ അവസാനത്തെ അത്താണിയും പ്രതീക്ഷയും നീതിന്യായ വ്യവസ്ഥ ആണ്.
ഭരണഘടന സംരക്ഷകർ ആകേണ്ട കോടതികൾ ഭരണഘടന മാറ്റി നിർത്തി ‘പ്രായോഗിക’ വിധികളും ‘മനസാക്ഷി’ വിധികളും പറയുന്നിടത്ത് ഈ രാജ്യത്തെ ന്യൂനപക്ഷർ അരക്ഷിതരാവും!!
ഈ വിധിയിൽ ന്യായം ഇല്ല. മതേതര ഇന്ത്യയുടെ കണ്ണിൻ മുന്നിൽ തകർന്നടിഞ്ഞ താഴികക്കുടങ്ങളാണ് ബാബരിയുടേത്; തകർത്തത് സംഘ് പരിവാറും!!
അതിനെ മറവിക്ക്‌ വിട്ടു കൊടുക്കുവാനുതകുന്നവ വിധി ന്യായങ്ങൾ ആണെങ്കിലും അതിനെ വ്യവസ്ഥാപിത രീതിയിൽ പ്രതിരോധിക്കണം!!