കോഴിക്കോട്: മുസ്‌ലിംലീഗ് നേതാവും അഴീക്കോട് എംഎല്‍എയുമായ കെഎം ഷാജിക്ക് ഹൃദയാഘാതം. കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.

ഇന്ന് ആന്റിജന്‍ ടെസ്റ്റ് നടത്തിയപ്പോള്‍ കോവിഡ് പോസിറ്റിവായിരുന്നു. പിന്നാലെയാണ് ഹൃദയാഘാതം സംഭവിച്ചത്.