Connect with us

Culture

‘ഫാഷിസം പള്ളി മിഹ്‌റാബിന്റെ ചുവട്ടില്‍ വരെ എത്തി’;നീതി നടപ്പിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ബ്രണ്ണന്‍ കോളേജില്‍ പഠിക്കാത്ത ആര്‍ക്കെങ്കിലും മുഖ്യമന്ത്രി ആഭ്യന്തരം നല്‍കണം; കെ.എം. ഷാജി

Published

on

തിരുവനന്തപുരം: കാസര്‍കോഡ് മദ്രസാധ്യാപകന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്രിയേയും ആഭ്യന്തര വകുപ്പിനേയും രൂക്ഷമായി വിമര്‍ശിച്ച് കെ.എം ഷാജി എം.എല്‍.എ. കേരളത്തിലും വ്യാപകമായി ഫാസിസം പിടിമുറുക്കിയിരിക്കുന്നുവെന്നും കേരളത്തില്‍ നിന്നും ഗുജറാത്തിലേക്ക് തീരെ അകലമില്ലെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോഡ് കൊലപാതകത്തില്‍ അന്വേഷണം വ്യക്തമായി നടത്തണം.പ്രതികളെ നിമയത്തിനു മുന്നില്‍ കൊണ്ടുവരണം. നീതി നടപ്പിലാക്കാന്‍ കഴിയില്ലെങ്കില്‍ മുഖ്യമന്ത്രി മറ്റാര്‍ക്കെങ്കിലും ആഭ്യന്തരവകുപ്പ് നല്‍കുന്നതായിരിക്കും നല്ലതെന്നും ഫേസ്ബുക്കില്‍ പോസ്റ്റില്‍ എം.എല്‍.എ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഫാഷിസം നമ്മുടെ പള്ളി മിഹ്‌റാബിന്റെ ചുവട്ടില്‍ വരെ എത്തിയിരിക്കുന്നു!കാസര്‍കോട് സംഭവം കേരളത്തില്‍ നിന്നും ഗുജറാത്തിലേക്ക് തീരെ അകലമില്ലെന്ന നിലവിളിക്കുന്ന യാഥാര്‍ത്ഥ്യമാണ്!

മതനിരപേക്ഷമായ കേരളീയാന്തരീക്ഷത്തില്‍ പോലും ഈ ഫാഷിസ്റ്റ് വിളയാട്ടം നിര്‍ബാധം തുടരുകയാണ്!ഇതില്‍ ആഭ്യന്തര വകുപ്പിന്റെ ഗുരുതരമായ വീഴ്ചകള്‍ വളരെ കൃത്യമായി പ്രകടവുമാണ്!

ലാവ്‌ലിന്‍ ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്നറിയാം!എന്നാലും ബെഹ്‌റയെപ്പോലെ ഒരു ഫാഷിസ്റ്റ് ആജ്ഞാനുവര്‍ത്തിയെ പോലീസ് തലപ്പത്ത് പ്രതിഷ്ഠിച്ചാലുണ്ടാകുന്ന അപകടത്തെക്കുറിച്ച് പിണറായി വിജയന്‍ നല്ലവണ്ണം ഓര്‍ക്കണമായിരുന്നു!ബെഹ്‌റയും ദെല്‍ഹിയും തമ്മിലുള്ള ഗുപ്ത ബന്ധത്തിന്റെ തടവറയില്‍ നിശ്ചലനായിരിക്കുന്ന മുഖ്യമന്ത്രിയോട് എന്ത് പറഞ്ഞിട്ടെന്ത്?
പക്ഷേ പ്രശ്‌നത്തിന്റെ വേരുകള്‍ കൂടുതല്‍ ആഴത്തിലുള്ളതാണ്!ജനിച്ചതിന്റെ പേരില്‍,വിശ്വാസത്തിന്റെ പേരില്‍,പ്രവര്‍ത്തിച്ചതിന്റെ പേരില്‍ മനുഷ്യ ജീവനുകള്‍ അറുത്ത് മാറ്റപ്പെടുകയാണ്!എന്തിനെന്ന് പോലുമറിയാതെ!
കാസര്‍കോട് സംഭവത്തിലെങ്കിലും നിയമവാഴ്ച്ച ഉറപ്പാക്കാന്‍ ആഭ്യന്തര വകുപ്പ് എത്രയും വേഗം തയ്യാറാകണം! കൊലപാതകവുമായി ബന്ധപ്പെട്ട ആപത്കരമായ സംഭവങ്ങള്‍ക്ക് അവസരമുണ്ടാക്കാതിരിക്കാനുള്ള ബാദ്ധ്യത ഭരിക്കുന്ന ഗവണ്‍മെന്റിനാണ്!നീതി നിര്‍ഭയം നടപ്പാക്കാന്‍ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെങ്കില്‍ ബെഹ്‌റയെ പേടിയില്ലാത്ത,ബ്രണ്ണന്‍ കോളേജില്‍ പഠിക്കാത്ത ആര്‍ക്കെങ്കിലും ആഭ്യന്തര വകുപ്പ് നല്‍കുന്നത് നന്നായിരിക്കും!കാരണം കേരളമെങ്കിലും കേരളമായി നിലനില്‍ക്കണമെന്ന് അതിയായ ആഗ്രഹം ഇപ്പോഴും ജനങ്ങള്‍ക്കുണ്ട്!

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Culture

സുരേഷ് ഗോപിയെ അധ്യക്ഷനായി വേണ്ടെന്ന് സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍

മൂന്നുവര്‍ഷത്തെ കാലയളവിലാണ് സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനക്കാന്‍ തീരുമാനിച്ചത്.

Published

on

സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചതില്‍ പ്രതിഷേധവുമായി സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍. സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനാക്കിയ തീരുമാനത്തെ എതിര്‍ക്കുന്നതായി വിദ്യാര്‍ഥി യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഹിന്ദുത്വ ആശയവും ബിജെപിയുമായുള്ള സുരേഷ് ഗോപിയുടെ ബന്ധവുമാണ് എതിര്‍പ്പിന് പിന്നിലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് വളരാന്‍ അവസരം നല്‍കുന്ന സ്ഥാപനത്തിന്റെ മികവിനെ ബാധിക്കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന വ്യക്തിയെയാണ് സ്ഥാപനത്തിന്റെ അധ്യക്ഷനായി വേണ്ടതെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

മൂന്നുവര്‍ഷത്തെ കാലയളവിലാണ് സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനത്തില്‍ സുരേഷ് ഗോപിക്കും അത്യംപതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

 

Continue Reading

Film

25,000 രൂപ തന്ന് അപമാനിക്കരുത്, പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്: നടന്‍ അലന്‍സിയര്‍

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കൈപ്പറ്റിയ ശേഷമുള്ള പ്രതികരണത്തിനിടെയാണ് നടന്റെ പരാമര്‍ശം

Published

on

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി നടന്‍ അലന്‍സിയര്‍. പുരസ്‌കാരമായി നല്‍കുന്ന ശില്‍പം മാറ്റണമെന്നും പെണ്‍പ്രതിമ നല്‍കി പ്രകോപിപ്പിക്കരുതെന്നും അലന്‍സിയര്‍ പറഞ്ഞു.

ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള പ്രതിമ നല്‍കണം. ആണ്‍കരുത്തുള്ള പ്രതിമ ലഭിക്കുന്ന ദിവസം അഭിനയം നിര്‍ത്തുമെന്നും അലന്‍സിയര്‍ പറഞ്ഞു.

സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് സ്വര്‍ണം പൂശിയ പ്രതിമ തരണം. സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തുക വര്‍ധിപ്പിക്കണം. 25000 രൂപ നല്‍കി അപമാനിക്കരുത് എന്നും അലന്‍സിയര്‍ അഭിപ്രായപ്പെട്ടു.

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കൈപ്പറ്റിയ ശേഷമുള്ള പ്രതികരണത്തിനിടെയാണ് നടന്റെ പരാമര്‍ശം. അപ്പന്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് അലന്‍സിയറിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്.

 

Continue Reading

Film

തമിഴിലെ നാല് മുന്‍നിര താരങ്ങള്‍ക്ക് വിലക്ക്; നിര്‍മാതാക്കളോട് മോശമായി പെരുമാറിയതിനാണ് വിലക്ക്

അഥര്‍വ, ചിമ്പു, ധനുഷ്, വിശാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി

Published

on

ചെന്നൈയിലെ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ നിര്‍മാതാക്കളോട് മോശമായി പെരുമാറിയതിന് നാല് പ്രമുഖ താരങ്ങള്‍ക്ക് വിലക്ക്. തമിഴ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച തീരുമാനമാണ് ഇന്നലെ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലുണ്ടായത്. അഥര്‍വ, ചിമ്പു, ധനുഷ്, വിശാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തമിഴ് സിനിമാമേഖലയിലെ നിര്‍മാതാക്കള്‍ക്കൊപ്പം റെഡ് കാര്‍ഡ് ലഭിച്ച നടന്മാര്‍ക്ക് ജോലി ചെയ്യാനാകില്ല. ഫലത്തില്‍ തമിഴ് സിനിമയില്‍നിന്നുള്ള വിലക്കു തന്നെയാകുമിത്. മോശം പെരുമാറ്റം, നിര്‍മാതാക്കളുമായി സഹകരിക്കുന്നില്ല ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്.

Continue Reading

Trending