Connect with us

News

പാര്‍ക്കില്‍ കളിക്കുന്ന കുട്ടികള്‍ക്ക് നേരെ കത്തിവീശി ആക്രമണം; എട്ടു പേര്‍ക്ക് പരിക്ക്

ഫ്രഞ്ച് ആല്‍പൈന്‍ നഗരമായ അന്നെസിയിലാണ് ആക്രമണമുണ്ടായത്.

Published

on

പാരിസ്: ഫ്രാന്‍സിലുണ്ടായ കത്തി ആക്രമണത്തില്‍ ആറു കുട്ടികള്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. കുത്തേറ്റവരില്‍ മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്.

ഫ്രഞ്ച് ആല്‍പൈന്‍ നഗരമായ അന്നെസിയിലാണ് ആക്രമണമുണ്ടായത്. അറസ്റ്റിലായത് സിറിയന്‍ അഭയാര്‍ത്ഥിയാണെന്നാണ് പ്രാഥമിക വിവരം. പ്രദേശിക സമയം രാവിലെ 9.45നാണ് ഒരു പാര്‍ക്കിലെത്തിയ കുട്ടികള്‍ക്കു നേരെ അക്രമി പാഞ്ഞടുത്തത്. തുടര്‍ന്ന് കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തെ ഫ്രാന്‍സ് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ അപലപിച്ചു. ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. തികഞ്ഞ ഭീരുത്വ പ്രവര്‍ത്തിയാണ് അക്രമിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് ഇമാനുവല്‍ മാക്രോണ്‍ പറഞ്ഞു.

Trending