കൊച്ചി: ശക്തമായ കാറ്റിനിടെ മരംവീണ് കൊച്ചിയില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമാണ് വ്യാഴാഴ്ച വൈകീട്ടോടെ വലിയ മരം വീണത്. മധുര സ്വദേശികളായ അരുണ്‍, കതിര്‍ എന്നിവര്‍ മരത്തിനടിയില്‍പ്പെട്ടു. ഇതില്‍ കതിര്‍ എന്ന യുവാവിന്റെ കാലിനാണ് ഗുരുതര പരിക്കേറ്റിട്ടുള്ളത്. അരുണിന്റെ പരിക്ക് നിസാരമാണ്.

വ്യാഴാഴ്ച വൈകീട്ട് 20 മിനിറ്റോളം നീണ്ട ശക്തമായ കാറ്റും മഴയുമാണ് കൊച്ചി നഗരത്തില്‍ അനുഭവപ്പെട്ടത്.