ഡല്‍ഹി : കേരളത്തില്‍ നിന്നുള്ള 3 രാജ്യസഭാ സീറ്റുകളിലേക്ക് അടുത്ത മാസം 12ന് നടത്താനിരുന്ന തിരഞ്ഞെടുപ്പിന്റെ നടപടികള്‍ മരവിപ്പിച്ചു. നിയമമന്ത്രാലയം ഉന്നയിച്ച ചോദ്യത്തിന്റെ (റഫറന്‍സ്) പശ്ചാത്തലത്തിലാണു തെരഞ്ഞെടുപ്പു കമ്മിഷന്റെ നടപടി.

നിയമസഭാ കാലാവധി തീരാന്‍പോകുമ്പോള്‍ രാജ്യസഭയിലേക്കു തെരഞ്ഞെടുപ്പു നടത്തുന്നത് ഉചിതമോയെന്ന ചോദ്യമാണ് മന്ത്രാലയം ഉന്നയിച്ചതെന്നാണ് സൂചന. ഇതില്‍ തീരുമാനമെടുക്കുംംവരെയാണ് മരവിപ്പിക്കല്‍. മുന്‍നിശ്ചയപ്രകാരമാണെങ്കില്‍ ഇന്നലെ തെരഞ്ഞെടുപ്പു വിജ്ഞാപനം ഇറങ്ങേണ്ടതായിരുന്നു.