താനെ: കാര്‍ കഴുകുന്നതിനിടെ 17കാരന്‍ ഷോക്കേറ്റ് മരിച്ചു. കാര്‍ സര്‍വീസ് സെന്ററില്‍ ജോലി ചെയ്യുന്ന കൗമാരക്കാരനാണ് മരിച്ചത്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അക്ഷയ് ആണ് മരിച്ചത്. താനെയിലെ കിസാന്‍ നഗറിലെ സര്‍വീസ് സെന്ററില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഷേക്കേറ്റ് മരിച്ചത്. ഷോക്കേറ്റതിന് പിന്നാലെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.