X

സംസ്ഥാനത്തെ ആദ്യ സൗജന്യ വൈഫൈ സ്ട്രീറ്റെന്ന ബഹുമതി കൊച്ചിക്ക്; ഹൈബി ഈഡന്‍

സംസ്ഥാനത്തെ ആദ്യ സൗജന്യ വൈഫൈ സ്ട്രീറ്റെന്ന ബഹുമതി കൊച്ചി ക്യൂന്‍സ് വാക്ക് വേയ്ക്ക് സ്വന്തം. ഹൈബി ഈഡന്‍ എംപിയുടെ പ്രാദേശിക ഫണ്ടില്‍ നിന്ന് മുപ്പത് ലക്ഷത്തിലേറെ രൂപ ചെലവിട്ടാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്തു. എം പി ഫണ്ടിൽ നിന്നും 31.86 ലക്ഷം രൂപയാണ് പദ്ധതിക്കായി ചിലവഴിച്ചതെന്ന് ഹൈബി ഈഡൻ.

ഗോശ്രീ ചാത്യാത്ത് റോഡിലെ വാക് വേയുടെ 1.8 കിലോമീറ്റർ പരിധിയിലാണ് സൗജന്യ വൈഫൈ സേവനം. മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്താല്‍ തുടർച്ചയായി അരമണിക്കൂർ സൗജന്യ വൈഫൈ ലഭിക്കും. 50 MBPS വേഗമുള്ള ഇന്റർനെറ്റാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്.

സൗജന്യ വൈഫൈ പോലെയുള്ള നൂതന പദ്ധതികള്‍ യാഥാര്‍ഥ്യമാകാന്‍ നിയമസഭയിലും ലോകസഭയിലും യുവാക്കളുടെ പ്രാതിനിധ്യം വര്‍ധിക്കണമെന്ന് ശശി തരൂര്‍ കായല്‍ കാറ്റേറ്റ് വിശ്രമിക്കാന്‍ എത്തുന്നവര്‍ക്ക് പുറമെ ജോലി ചെയ്യാനും പഠിക്കാനുമെല്ലാം വാക്ക് വേയിലെ വൈഫൈ പ്രയോജനപ്പെടുത്താം. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് നിര്‍മിച്ച പൊതു ശുചിമുറിയും ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്തു.

webdesk13: