Connect with us

kerala

കൊച്ചി മെട്രോയില്‍ ഇന്ന് ടിക്കറ്റ് നിരക്കില്‍ ഇളവ്; 20 രൂപയ്ക്ക് എത്ര ദൂരം വേണമെങ്കിലും

കൊച്ചി മെട്രോയുടെ പിറന്നാള്‍ ദിനമായ ഇന്ന് (ജൂണ്‍ 17) യാത്രക്കാര്‍ക്കായി ടിക്കറ്റ് നിരക്കില്‍ ഇളവ്.

Published

on

കൊച്ചി മെട്രോയുടെ പിറന്നാള്‍ ദിനമായ ഇന്ന് (ജൂണ്‍ 17) യാത്രക്കാര്‍ക്കായി ടിക്കറ്റ് നിരക്കില്‍ ഇളവ്. ഇന്ന് 20 രൂപ നിരക്കില്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാം. മിനിമം ടിക്കറ്റ് നിരക്കായ 10 രൂപ ഇന്ന് തുടരും. 30,40,50,60 രൂപ വരുന്ന ടിക്കറ്റുകള്‍ക്ക് പകരം ഇന്ന് വെറും 20 രൂപയ്ക്ക് എത്ര ദൂരം വേണമെങ്കിലും ഒരു തവണ യാത്ര ചെയ്യാം.

kerala

ചൂട് കുറയില്ല; ഉയര്‍ന്ന താപനില മുന്നറിയിപ്പ്‌

തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും.

Published

on

സംസ്ഥാനത്ത് താപനില ഉയർന്നു തന്നെ. 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 14 മുതൽ 17 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

Continue Reading

crime

പൊന്നാനിയിൽ വൻ കവർച്ച; അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവൻ സ്വർണം കവർന്നു

350 പവനോളം സ്വർണമാണ് ലോക്കറിലുണ്ടായിരുന്നത്. ഇവ പൂർണമായും കവർന്നതായാണു സൂചന.

Published

on

അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. വീട്ടിൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി. 350 പവനോളം സ്വർണമാണ് ലോക്കറിലുണ്ടായിരുന്നത്. ഇവ പൂർണമായും കവർന്നതായാണു സൂചന.

പൊന്നാനി ഐശ്വര്യ തിയറ്ററിനു സമീപം താമസിക്കുന്ന മണല്‍ത്തറയില്‍ രാജീവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇദ്ദേഹം കുടുംബവും ദുബൈയിലാണു താമസിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് രാജീവും കുടുംബവും നാട്ടിലെത്തി തിരിച്ചുപോയത്. കഴിഞ്ഞ ദിവസം വീട് വൃത്തിയാക്കാനെത്തുന്ന ജോലിക്കാരി വൈകീട്ട് നാലു മണിയോടെ സ്ഥലത്തെത്തിയപ്പോഴാണ് പിറകുവശത്തെ ഗ്രില്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. അകത്തു കയറിയപ്പോള്‍ വാതിലും അലമാരയുമെല്ലാം തുറന്നിട്ട നിലയിലായിരുന്നു.

ഇവര്‍ രാജീവിന്‍റെ നാട്ടിലുള്ള ബന്ധുക്കളെ വിവരമറിയിച്ച ശേഷമാണ് വന്‍ കവര്‍ച്ചയുടെ വിവരം പുറത്തറിയുന്നത്. സി.സി.ടി.വി ഡി.വി.ആര്‍ ഉള്‍പ്പെടെ കവര്‍ന്നിട്ടുണ്ടെന്നാണ് അറിയുന്നത്. മോഷണവിവരം അറിഞ്ഞ് രാജീവ് നാട്ടിലെത്തിയിട്ടുണ്ട്.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മലപ്പുറം എസ്.പി, ഡിവൈ.എസ്.പി ഉള്‍പ്പെടെയുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി

Continue Reading

kerala

വേനൽ മഴ ആശ്വാസമായി; വെെദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്

ഇന്നലെ മാത്രം ഉപയോഗിച്ച വെെദ്യുതിയുടെ കണക്ക് നോക്കിയാൽ അത് 98.69 ദശലക്ഷം യൂണിറ്റായിട്ടുണ്ട്.

Published

on

സംസ്ഥാനത്ത് വേനൽ മഴ എത്തിയതോടെ പ്രതിദിന വെെദ്യുതി ഉപയോഗത്തിലും നേരിയ കുറവ്. വേനൽചൂടിന് അൽപ്പമെങ്കിലും ആശ്വാസമായി മഴ എത്തിയതോടെയാണ് പ്രതിദിന വെെദ്യുതി ഉപയോഗത്തിലും കുറവ് വന്നത്.

ഏപ്രിൽ ഒന്ന് മുതൽ ഇങ്ങോട്ട് എല്ലാ ദിവസവും നൂറ് ദശലക്ഷം യൂണിറ്റിന് മുകളിൽ ആയിരുന്നു പ്രതിദിന ഉപയോഗം. എന്നാൽ ഇന്നലെ മാത്രം ഉപയോഗിച്ച വെെദ്യുതിയുടെ കണക്ക് നോക്കിയാൽ അത് 98.69 ദശലക്ഷം യൂണിറ്റായിട്ടുണ്ട്. വെള്ളിയാഴ്ചത്തെ പ്രതിദിന ഉപയോഗം 104. 70 ദശലക്ഷം യൂണിറ്റായിരുന്നു.

അതിനിടെ പീക്ക് ടെെം ആവശ്യകതയിലും കുറവ് വന്നിട്ടുണ്ട്. ഇന്നലത്തെ പീക്ക് ആവശ്യകത 4930 മെഗാവാട്ടാണ്. ഇനിയും മഴ ലഭിക്കുകയാണെങ്കിൽ വെെദ്യുതി ഉപയോഗത്തിൽ കുറവ് ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടൽ. അതിനിടെ സംസ്ഥാനത്ത് വേനൽ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാൽ പാലക്കാടും തൃശ്ശൂരും ചൂട് 39 ഡിഗ്രി സെൽഷ്യസിൽ തുടരുകയാണ്.

കണ്ണൂർ, കോഴിക്കോട്, കോട്ടയം, കൊല്ലം ജില്ലകളിലും 37 നു മുകളിലാണ് താപനില. രണ്ട് മുതൽ നാല് ഡിഗ്രി വരെ താപനില ഉയരാനുള്ള സാധ്യതയും പ്രവചിക്കുന്നു. എങ്കിലും കഴിഞ്ഞ കുറച്ച് ആഴചയായി സംസ്ഥാനത്ത് അനുഭവപ്പെട്ട കൊടും ചൂടിന് ആശ്വാസമുണ്ടെന്നാണ് വിലയിരുത്തൽ.

Continue Reading

Trending