Connect with us

kerala

കൊടുവള്ളിയെ സ്‌നേഹിച്ച സി.എച്ചും സി.എച്ചിന്റെ മകനെ സ്‌നേഹിച്ച കൊടുവള്ളിയും

മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കൊടുവള്ളിയിലെ വിവിധ ഭാഗങ്ങളിലെത്താറുണ്ടായിരുന്ന സി.എച്ച് അന്ന് പലരുടെയും ഇഷ്ടനേതാവായിരുന്നു. ആ സ്‌നേഹമാണ് കൊടുവള്ളിയിലെ ജനങ്ങള്‍ ഇന്ന് അദ്ദേഹത്തിന്റെ മകനായ ഡോ. എം.കെ മുനീറിന് നല്‍കുന്നത്

Published

on

കൊടുവള്ളി: ‘സി.എച്ച് പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലം… ഒരിക്കല്‍ കളരന്തിരിയേക്കുള്ള യാത്രയ്ക്കിടെ സി.എച്ച് മാനിപുരത്തെത്തി, തന്റെ പ്രിയ സുഹൃത്തിനെ കണാന്‍ വേണ്ടി. ആളുകള്‍ തമ്മില്‍ വിശേഷങ്ങളറിയാന്‍ യാതൊരു വഴികളുമില്ലാത്ത കാലത്തായിരുന്ന കേരളത്തിന്റെ പൊതുമരാമത്ത് മന്ത്രി അന്നത്തെ സന്ദര്‍ശനം. നാട്ടുകാരോട് അന്വേഷിച്ച് അദ്ദേഹത്തെ കണ്ടെത്തി, ഒടുവില്‍ ഏറെ നേരം സുഹൃത്തുമായി സംസാരിച്ചായിരുന്നു അവിടുന്ന് സി.എച്ച് മടങ്ങിയതും..’ പതിറ്റാണ്ടുകള്‍ക്കിപ്പുറം മാനിപുരത്തെ ആള്‍ക്കാര്‍ മാത്രമല്ല, കൊടുവള്ളിയിലെ ഒട്ടുമിക്ക പഴയതലമുറയില്‍പ്പെട്ടവരും സി.എച്ചിന്റെ ഈ സന്ദര്‍ശനം ഓര്‍ത്തുവയ്ക്കുന്നുണ്ട്.
മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കൊടുവള്ളിയിലെ വിവിധ ഭാഗങ്ങളിലെത്താറുണ്ടായിരുന്ന സി.എച്ച് അന്ന് പലരുടെയും ഇഷ്ടനേതാവായിരുന്നു. ആ സ്‌നേഹമാണ് കൊടുവള്ളിയിലെ ജനങ്ങള്‍ ഇന്ന് അദ്ദേഹത്തിന്റെ മകനായ ഡോ. എം.കെ മുനീറിന് നല്‍കുന്നത്.

കൊടുവള്ളിയുടെ വികസത്തിന് തന്നെ അടിത്തറപാകിയത് സി.എച്ചെന്ന പൊതുമരാമത്ത് മന്ത്രിയായിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു. ആ പിതാവിലെ മകനോടുള്ള വിശ്വാസമാണ് കൊടുവള്ളിയിലെ ജനം എം.കെ മുനീറിന് നല്‍കുന്ന സ്‌നേഹം. പിതാവിന്റെ സ്‌നേഹം ലഭിച്ചെങ്കിലും അദ്ദേഹത്തെ എം.എല്‍.എയായി ലഭിക്കാനുള്ള ഭാഗ്യം കൊടുവള്ളിക്ക് നഷ്ടമായെങ്കിലും ഇന്ന് അത് മകനിലൂടെ നേടിയെടുക്കുമെന്നാണ് കൊടുവള്ളിയിലെ പുതുതലമുറയും പറയുന്നു.

ശരിയായ റോഡുകളും പാലവുമില്ലാതിരുന്ന കാലത്ത് കൊടുവളളിക്ക് വേണ്ടത് കണ്ടറിഞ്ഞ് നല്‍കിയത് സിഎച്ച് മുഹമ്മദ് കോയ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്താണ്. ഒരേ ദിവസം മൂന്ന് പാലങ്ങള്‍ നാടിന് സമര്‍പ്പിച്ച് കൊടുവള്ളിയുടെ വികസനത്തിന് തന്നെ അടിത്തറ പാകിയത് സി.എച്ചായിരുന്നു. അരീക്കോട് കൊടുവള്ളി പാലം, ഓമശ്ശേരി മാനിപുരം പാലം, കൊടുവള്ളി കിഴക്കോത്ത് പാലം എന്നിവയായിരുന്നു അവ. ഈ പാലങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി ആളുകളും നാടുകളും തമ്മിലുള്ള അകലങ്ങള്‍ കുറച്ചപ്പോള്‍ സി.എച്ച് ജനങ്ങളുടെ ഹൃദയത്തിലേക്കൊരു പാലം സൃഷ്ടിച്ചെടുത്തു.

വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന വിഭഗത്തിനിടയില്‍ സ്‌കൂളുകള്‍ കെട്ടിപ്പടുത്ത് അറിവിന്റെ ലോകത്തേക്ക് ഉയര്‍ത്തിയതും സി.എച്ചാണ്. ഇതേ പാതയാണ് മകന്‍ മുനീറും പിന്തുടരുന്നത്. എളേറ്റില്‍ എം.ജെ ഹൈസ്‌കൂള്‍, ഒയലക്കുന്ന് എല്‍.പി സ്‌കൂള്‍, ആവിലോറ യു.പി സ്‌കൂള്‍, കൊട്ടക്കാവ് വയല്‍ എല്‍.പി സ്‌കൂള്‍ എന്നിവ യാഥാര്‍ത്ഥ്യമായത് സി.എച്ച് എന്ന മഹത്‌വ്യക്തിയുടെ ശ്രമങ്ങള്‍ കൊണ്ടുമാത്രമാണെന്ന് കൊടുവള്ളിക്കാര്‍ ഇന്നും പറയുന്നു.

പിഡബ്ല്യൂഡി റോഡുകള്‍ മണ്ഡലങ്ങളില്‍പോലും അന്യമായിരുന്ന കാലത്ത് പരപ്പന്‍പൊയില്‍ പുന്നശ്ശേരി റോഡ്, ആര്‍എസി കൊടുവള്ളി റോഡ് എന്നിവ പിഡബ്ല്യൂഡി ഏറ്റെടുത്തതിന് പിന്നിലും സി.എച്ചായിരുന്നു. കൊടുവള്ളിയെ ഇത്രയേറെ സ്‌നേഹിച്ച സി.എച്ചിന്റെ മനുഷ്യന്‍ കൊടുവള്ളിയില്‍നിന്ന് ജനവിധി തേടുമ്പോള്‍ കൊടുവള്ളിക്കാര്‍ ഒന്നടങ്കം പറയുന്നതും സി.എച്ചിന്റെ മകനെ മതിയെന്നാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂര്‍ ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ ബോട്ട് മറിഞ്ഞ് അപകടം; ഒരാളുടെ നില ഗുരുതരം

പാലക്കോട് നിന്ന് മത്സബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തില്‍പെട്ടത്

Published

on

കണ്ണൂര്‍ ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ ബോട്ട് മറിഞ്ഞ് അപകടം. അഴിമുഖത്തെ മണല്‍ത്തിട്ടയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.

പാലക്കോട് നിന്ന് മത്സബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തില്‍പെട്ടത്. കടലില്‍വച്ച് വലിയ കാറ്റും മഴയും ഉണ്ടാവുകയും മണല്‍ത്തിട്ടയില്‍ ഫൈബര്‍ ബോട്ട് ഇടിക്കുകയുമായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

kerala

പ്രായപ്പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി; യൂട്യൂബര്‍ ഷാലു കിംഗ് അറസ്റ്റില്‍

കോഴിക്കോട് കൊയിലാണ്ടിയില്‍ പ്രായപ്പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ ഷാലു കിംഗ് എന്ന് മുഹമ്മദ് സാലി അറസ്റ്റില്‍.

Published

on

കോഴിക്കോട് കൊയിലാണ്ടിയില്‍ പ്രായപ്പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ ഷാലു കിംഗ് എന്ന് മുഹമ്മദ് സാലി അറസ്റ്റില്‍. 14 കാരിയായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിദേശത്ത് നിന്ന് മംഗലാപുരം എയര്‍പോര്‍ട്ടിലെത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കുട്ടിയെ വിദേശത്തു വെച്ച് പീഡിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരായ പരാതി. സംഭവത്തില്‍ കൊയിലാണ്ടി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കാസര്‍കോട് സ്വദേശിയാണ് ഷാലു കിംഗ്.

Continue Reading

kerala

കോഴിക്കോട് യുവതിയെ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

നടുവട്ടം സ്വദേശി ഷിംനയാണ് മരിച്ചത്.

Published

on

കോഴിക്കോട് മാറാട് യുവതിയെ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നടുവട്ടം സ്വദേശി ഷിംനയാണ് മരിച്ചത്. ഇന്നലെ രാത്രി കിടപ്പുമുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇന്നലെ രാത്രി 8.30ഓടുകൂടിയായിരുന്നു സംഭവം. യുവതിയുടെ കുടുംബം മാറാട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുടുംബ വഴക്കാണെന്ന് ആത്മഹത്യക്ക് പിന്നിലെന്ന് പരാതിയില്‍ പറയുന്നു.

Continue Reading

Trending