കണ്ണൂര്‍: കൂത്തുപറമ്പ് മേഖലയില്‍ അക്രമം തുടരുന്ന പശ്ചാതലത്തില്‍ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പതിനാലിനു വൈകിട്ട് ആറുവരെയാണ് നിരോധനാജ്ഞ.
മേഖലയില്‍ മൂന്നു ദിവസത്തേക്ക് പ്രകടനവും പൊതുയോഗവും ഇരുചക്രവാഹനങ്ങളിലുള്ള പ്രകടനവും നിരോധിച്ചിട്ടുണ്ട്. പൊലീസ് ആക്റ്റ് 78.79വകുപ്പ് പ്രകാരമാണ് നടപടി. അടുത്ത ദിവസങ്ങളില്‍ സംഘര്‍ഷം കൂടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഈ മേഖലയില്‍ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
കൂത്തുപറമ്പില്‍ 14വരെ നിരോധനാജ്ഞ

Be the first to write a comment.