റിയാദ്: സഊദിയിലെ അബ്ഹയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി സക്കീര്‍ ഹുസൈന്‍ (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം.

അബ്ഹക്കടുത്ത് ദര്‍ബില്‍ വെച്ച് സക്കീറും സ്‌പോണ്‍സറും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. അപകടത്തില്‍ സ്‌പോണ്‍സറും മരിച്ചു.
അബ്ഹയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന സക്കീര്‍ ഹുസൈന്‍ അറിയപ്പെടുന്ന ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയാണ്.