കണ്ണൂര്‍: കൊട്ടിയൂരില്‍ വൈദികന്‍ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടിയുടേതെന്ന പേരില്‍ നവമാധ്യമങ്ങളില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിക്കുന്നു. ഇതിനെതിരെ പെണ്‍കുട്ടികളുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. കോഴിക്കോട് സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ccz

കൊട്ടിയൂരില്‍ വൈദികന്‍ പീഡിപ്പിച്ച പെണ്‍കുട്ടിയുടേതെന്ന പേരില്‍ രണ്ടു ചിത്രങ്ങളാണു വാട്‌സാപ്പില്‍ പ്രചരിക്കുന്നത്. എന്നാല്‍ രണ്ടു ചിത്രങ്ങളും മറ്റു രണ്ടു സ്ത്രീകളുടേതാണെന്നാണ് നിഗമനം. കൂടാതെ വ്യാജ ചിത്രത്തിലെ പെണ്‍കുട്ടികള്‍ക്ക് കേസുമായി ഒരു ബന്ധവുമില്ല. അതേസമയം പീഡനത്തിനിരായായ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ പരാതി നല്‍കിയതോടെ ചിത്രങ്ങളുടെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താന്‍ പൊലീസ് സൈബര്‍ ഫൊറന്‍സിക് വിദഗ്ധരുടെ സഹായം തേടി.