കൊട്ടിയുരില്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭണിയാക്കിയ കേസില്‍ വൈദികനു പിന്നാലെ കൂടുതല്‍ പേര്‍ അറസ്റ്റില്‍. വൈദികനെ സഹായിച്ച അഞ്ചു കന്യാസ്ത്രീകളടക്കം എട്ടു പേരാണ് അറസ്റ്റിലായത്. പീഡന വിവരം മറച്ചു വെച്ചവരും ഒളിവില്‍ കഴിയാന്‍ സഹായിച്ചവരുമാണ് ഇവര്‍.

സംഭവത്തില്‍ വൈദികന് പറ്റിയത് ഗുരുതര വീഴ്ചയാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി. കുറ്റവാളികളെ ഒരു കാരണവശാലും സഭ സംരക്ഷിക്കില്ലെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സഭ ജാഗ്രത പുലര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പീഡനിത്തിരയായ പെണ്‍കുട്ടിയോടും കുടുബത്തോടും മാനന്തവാടി രൂപത മാപ്പ് പറഞ്ഞു. ഇരയാക്കപ്പെട്ടവരുടെ കണ്ണീരില്‍ പങ്കു ചേരുന്നുവെന്നും മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം വ്യക്തമാക്കി.