തിരുവനന്തപുരം: വില കയറ്റം നിയന്ത്രിക്കുന്നതിന് ബംഗാളില്‍ നിന്നുള്ള അരി നാളെ മുതല്‍ വിതരണം ചെയ്യും. തെരഞ്ഞെടുത്ത പ്രാഥമിക സഹകരണ സംഘങ്ങള്‍, കണ്‍സ്യൂമര്‍ സ്റ്റോറുകള്‍, ത്രിവേണി എന്നിവയിലൂടെ അരി വിതരണം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കിലോഗ്രാമിന് 25 രൂപയാണ് അരി വില. 800 ടണ്‍ അരിയാണ് ഇതിനായി ബംഗാളില്‍ നിന്ന് ഇറക്കുമതി ചെയ്തത്.