കോഴിക്കോട്: കോടഞ്ചേരിയില്‍ മാവോയിസ്റ്റ് ചമഞ്ഞെത്തിയ മോഷ്ടാക്കള്‍ വൃദ്ധ ദമ്പതികളെ തോക്കുചൂണ്ടി ബന്ദിയാക്കി പതിനൊന്നു പവന്‍ കവര്‍ന്നു. കവര്‍ച്ചക്ക് ശേഷം വീട്ടുകാരോട് അരി ചോദിച്ചാണ് മോഷ്ടാക്കള്‍ സ്ഥലംവിട്ടത്. ഇത് മാവോയിസ്റ്റാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമായാണ് കരുതുന്നത്. അരി ചോദിച്ചെങ്കിലും മോഷ്ടാക്കളത് വാങ്ങാതെയാണ് മടങ്ങിയത്.

അതേസമയം രക്ഷപ്പെടും മുമ്പ് മോഷ്ടാക്കള്‍ ദമ്പതികളെ മുറിയില്‍ പൂട്ടിയിട്ടിരുന്നു. മുറിയില്‍ നിന്നും മൊബൈല്‍ ഫോണ്‍ വഴിയാണ് ദമ്പതികള്‍ ബന്ധുക്കളെ വിവരമറിയിച്ചത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. താമരശേരി ഡിവൈഎസ്പി കെ.അഷ്‌റഫിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം വീടിനു സമീപത്ത് നിന്നും ഒരു മൊബൈല്‍ ഫോണും പേഴ്‌സും കണ്ടെടുത്തു.