kerala

കോഴിക്കോട് 30 ലക്ഷത്തിലധികം രൂപ വിലവരുന്ന എംഡിഎംഎയുമായി യുവാവ് പിടിയില്‍

By webdesk18

February 16, 2025

കോഴിക്കോട് 779 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. 30 ലക്ഷത്തിലധികം രൂപ വിലവരുന്ന എംഡിഎംഎയുമായി ചാലിയം സ്വദേശി കെ. സിറാജാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ട്രെയിനിറങ്ങി വന്ന സിറാജിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഡല്‍ഹിയില്‍ നിന്നാണ് എംഡിഎംഎ കോഴിക്കോട്ടേക്ക എത്തിച്ചത്. സിറാജ് ഡല്‍ഹിയില്‍ നിന്നും ഗോവയിലേക്ക് ട്രെയിനില്‍ എംഡിഎംഎ കൊടുത്ത് വിട്ടു. പിന്നീട് ഗോവയിലേക്ക് ഫ്‌ലൈറ്റിലെത്തി അവിടെ നിന്നും ട്രെയിനില്‍ കോഴിക്കോട്ടെത്തിക്കുകയായിരുന്നു. ലഹരി മരുന്ന് ആര്‍ക്കൊക്കെ എവിടെയൊക്കെ എത്തിക്കാനുള്ളതായിരുന്നു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്.