മങ്കട: രാജ്യത്ത് കര്‍ഷകരും സര്‍ക്കാരും തമ്മില്‍ നടക്കുന്ന പോരാട്ടത്തില്‍ രാജ്യം മുഴുവന്‍ കര്‍ഷകരോടൊപ്പമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. മങ്കട മണ്ഡലം എം എസ് എഫ് കമ്മിറ്റി സംഘടിപ്പിച്ച ട്രാക്ടര്‍ മാര്‍ച്ച് ഫ്‌ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.

കര്‍ഷക സമരത്തിന് ശക്തിപകര്‍ന്നുകൊണ്ട് റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹില്‍ നടക്കുന്ന ട്രാക്ടര്‍ മാര്‍ച്ചിനോട് ഐക്യപ്പെട്ട്‌കൊണ്ടാണ് മങ്കട മണ്ഡലം എം എസ് എഫ് കമ്മിറ്റി കൂട്ടിലങ്ങാടി മുതല്‍ ജൂബിലി വരെ 20 കിലോമീറ്റര്‍ ട്രാക്ടര്‍ റാലി സംഘടിപ്പിച്ചത്.

പരിപാടിയുടെ സമാപന ഉദ്ഘാടനം ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി ഉമ്മര്‍ അറക്കല്‍ നിര്‍വഹിച്ചു. മണ്ഡലം എം എസ് എഫ് പ്രസിഡന്റ് ശാക്കിര്‍ എം അദ്ധ്യക്ഷത വഹിച്ചു .യു ഡി എഫ് ചെയര്‍മാന്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍, മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ കുഞ്ഞാലി, മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഹനീഫ പെരിഞ്ചീരി, എന്‍ കെ അഷ്‌റഫ് , അമീര്‍ പാതാരി ,ടി പി ഹാരിസ്,എം ടി റാഫി ,അനീസ് വെള്ളില ഹാരിസ് കളത്തില്‍ ,കുരിക്കള്‍ മുനീര്‍,നുഹ്മാന്‍ ഷിബിലി ,ശിഹാബ് ചോലയില്‍ ,അഡ്വ നജ്മ തബഷീറ അഡ്വ പി എ നിഷാദ് ,ശിബി മക്കരപ്പറമ്പ ,ആഷിഖ് പാതാരി ,അറഫ ഉനൈസ് ആസിഫ് കൂരി ലത്തീഫ് അസ്ലം സാബിക് കളാവ് അജ്മല്‍ മങ്കട ഷാഫി മങ്കട നിസാര്‍ പാങ്ങ് ഉസൈര്‍ പി ടി.ഷുഹൈബ്,യാസര്‍,റിയാസ് എ.കെ എന്നിവര്‍ സംബന്ധിച്ചു.