തിരുവനന്തപുരം: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെത്തുടര്‍ന്ന് കെഎസ്എഫ്ഇ ചിട്ടി ലേലങ്ങള്‍ മാറ്റിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം. കെഎസ്എഫ്ഇ ശാഖകള്‍ തുറന്നു പ്രവര്‍ത്തിച്ചാലും പണം സ്വീകരിക്കില്ലെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് പറഞ്ഞു. ലേല നടപടി പൂര്‍ണമായും മാറ്റിവെക്കുന്നതായും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ട്രഷറിയുടെ പ്രവര്‍ത്തനത്തെ താളംതെറ്റിക്കുമെന്ന് അദ്ദേഹം പറഞ്ഞു.