ഓടിക്കൊണ്ടിരിക്കെ വയനാട് ചുരത്തില്‍ വെച്ച് കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ചു. വയനാട്ടില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസിന്റെ പിന്‍ ഭാഗത്തെ ഒരു ടയറാണ് ചുരം റോഡില്‍ ഒമ്പതാം വളവില്‍ വെച്ച് ഊരിത്തെറിച്ചത്. ടയർ ഊരിത്തെറിച്ചിട്ടും ബസ് 800 മീറ്ററോളം മുന്നോട്ടുപോയി. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.