തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് ബസ് വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറി 5 കുട്ടികൾക്ക് ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. തിരുവനന്തപുരം ആര്യനാട് ഇഞ്ചപുരയിൽ ഇന്ന് രാവിലെയോടെയാണ് അപകടം.
 ബസ് നിയന്ത്രണം വിട്ട് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.  സാരമായ പരിക്കുകളോടെ എല്ലാവരും രക്ഷപ്പെട്ടിട്ടുണ്ട്. ബസ് വെയിറ്റിംഗ് ഷെഡ് പൂർണ്ണമായും തകർന്ന നിലയിലായി. സാരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി