സാമ്പത്തിക പ്രതിസന്ധി കാരണം കെഎസ്ആര്‍ടിസിയില്‍ വീണ്ടും ശമ്പളം മുടങ്ങി. എഴുപതുകോടി രൂപ വേണ്ടിടത്ത് അന്‍പത് കോടി മാത്രമേ കെ.എസ്.ആര്‍.ടി.സിയുടെ കൈവശമുള്ളു. സര്‍ക്കാര്‍ ധനസഹായം കുറഞ്ഞതും തിരിച്ചടിയായി.എല്ലാമാസവും 20 കോടി രൂപ കിട്ടിയിരുന്നിടത്ത് 16 കോടിയാണ് ഇത്തവണ കിട്ടിയത്.

മൂന്നരക്കോടി രൂപ ഇന്ധനം വാങ്ങിയ വകയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് കൊടുക്കാനും അരക്കോടി രൂപ വായ്പയ്ക്കായി കണ്‍സോര്‍ഷ്യം രൂപീകരിച്ച വകയില്‍ ബാങ്കുകള്‍ക്കുള്ള ഫീസിനായും സര്‍ക്കാര്‍ പിടിച്ചു. വരുദിവസങ്ങളിലെ വരുമാനം കൂടിയെടുത്ത് ഘട്ടം ഘട്ടമായി ശമ്പളം നല്‍കാനാണ് ആലോചന.