സംസ്ഥാനത്ത് നാളെ മോട്ടാര്‍ വാഹനങ്ങള്‍ പണിമുടക്ക് നടത്തുമ്പോള്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ സര്‍വ്വീസ് നടത്തും. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയെ കുത്തനെ വര്‍ദ്ധിപ്പിച്ചതിലും മോട്ടോര്‍ വാഹനനിയമഭേദഗതി നടപ്പാക്കാനൊരുങ്ങുന്നതിലും പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് നാളെ മോട്ടോര്‍ വാഹനത്തൊഴിലാളികള്‍ പണിമുടക്കുന്നത്. ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കും. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതുമൂലം മലപ്പുറത്തെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.