Connect with us

More

വിഎസ്-മണി പോര് മുറുകുന്നു; ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തി മണി

Published

on

തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങളുടെ പേരില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനും വൈദ്യുതിമന്ത്രി എം.എം മണിയും തമ്മില്‍ ആരംഭിച്ച വാക്‌പോര് മുറുകുന്നു. തന്നെ കയ്യേറ്റമാഫിയയുടെ ആളായി ചിത്രീകരിച്ച അച്യുതാനന്ദനെതിരെ ആഞ്ഞടിച്ച് മന്ത്രി എം.എം മണി വീണ്ടും രംഗത്തെത്തി.

ഭൂമാഫിയയുടെ ആളാരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നാണ് വി.എസിന്റെ പേര് പരാമര്‍ശിക്കാതെ മണി വിമര്‍ശിക്കുന്നത്. പരസ്യപ്രസ്താവനക്ക് പാര്‍ട്ടി വിലക്ക് നിലനില്‍ക്കുന്നതിനാലാണ് താന്‍ കൂടുതലൊന്നും പറയാത്തതെന്നും ഉമ്മന്‍ചാണ്ടിയുടെ മാന്യതപോലും വി.എസിനില്ലെന്നും മണി തുറന്നടിച്ചു.

മൂന്നാറില്‍ ടാറ്റാക്ക് അമ്പതിനായിരം ഏക്കര്‍ അനധികൃത കയ്യേറ്റ ഭൂമിയുണ്ടെന്ന് പറഞ്ഞാണ് പണ്ട് വി.എസ് ഞങ്ങളെ സമരത്തിന് ഇറക്കിയത്. എന്നാല്‍ ഇതേക്കുറിച്ച് വി.എസ് പിന്നീടൊന്നും പറഞ്ഞില്ല. ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്റെ ഭൂമിയുടെ കാര്യത്തില്‍ വി.എസ് മര്യാദ കാട്ടിയില്ലെന്നും വി.എസിന് ഓര്‍മക്കുറവുണ്ടെന്നും അദ്ദേഹം പറയുന്നതിനൊന്നും മറുപടി പറയാതിരിക്കുന്നതാണ് അന്തസ്സെന്നും മണി പറഞ്ഞു. അതേസമയം ഇന്നലെ വിവാദങ്ങള്‍ക്ക് മറുപടി പറയാതിരുന്ന വി.എസ്, ടാറ്റയുടെ കയ്യേറ്റം ഒഴിപ്പിക്കുന്ന കാര്യത്തില്‍ മന്ത്രി മണിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി പ്രസ്താവനയിറക്കി. ഇതിനായി പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. മൂന്നാറിലെ അനധികൃത കയ്യേറ്റവുമായി ബന്ധപ്പെട്ട് വി.എസിന് മറുപടിയുമായി എം.എം മണി വീണ്ടും രംഗത്ത് എത്തിയതോടെ വിഷയം പാര്‍ട്ടിയിലും മുന്നണിയിലും സര്‍ക്കാറിലും വന്‍വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്.

കഴിഞ്ഞദിവസം വി.എസ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഭൂമി കയ്യേറുന്നവര്‍ ഭൂമാഫിയയുടെ ആളാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന പരാമര്‍ശമാണ് എം.എം മണിയെ ചൊടിപ്പിച്ചത്. കയ്യേറ്റം ഒഴിപ്പിക്കാന്‍ ആര്‍ജവത്തോടെ മുതിരുന്നവരുടെ കൈവെട്ടും കാല്‍വെട്ടും രണ്ടുകാലില്‍ നടക്കാന്‍ അനുവദിക്കില്ല എന്നൊക്കെ വിളിച്ചു പറയുന്ന ഭൂമാഫിയയെ സര്‍ക്കാര്‍ നിലക്ക് നിര്‍ത്തണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ വി.എസ് ആവശ്യപ്പെട്ടിരുന്നു. വേണ്ടിവന്നാല്‍ താന്‍ വീണ്ടും മൂന്നാറിലേക്ക് പോകുമെന്ന മുന്നറിയിപ്പും ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടറാമിന് പിന്തുണയും വി.എസ് നല്‍കിയിരുന്നു.

മൂന്നാര്‍ കയ്യേറ്റത്തെക്കുറിച്ച് വി.എസ് കാര്യങ്ങള്‍ പഠിക്കുന്നില്ലെന്നായിരുന്നു തുടക്കത്തില്‍ എം.എം മണി പറഞ്ഞത്. അതിന് മറുപടി നല്‍കിയ വി.എസിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു: ”ആരാണ് കാര്യങ്ങള്‍ പഠിക്കാത്തതെന്ന് ജനങ്ങള്‍ക്കറിയാം. മൂന്നാറില്‍ കൈയേറ്റമില്ലെന്നാണല്ലോ ആ വിദ്വാന്‍ പറയുന്നത്. ഇതെല്ലാം ഭൂമാഫിയയെ സഹായിക്കാനാണ്.” എസ്. രാജേന്ദ്രന്‍ എം.എല്‍.എയെ സംരക്ഷിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കത്തില്‍ വി.എസ് അസംതൃപ്തനാണ്. ഭൂമാഫിയ ഗുണ്ടകളുടെ നിലവാരമുള്ളവരെ ജനങ്ങള്‍ തിരിച്ചറിയുമെന്ന് വി.എസ് ചൂണ്ടിക്കാട്ടുന്നു.

crime

ഒഡിഷ ട്രെയിന്‍ അപകടത്തിലെ നഷ്ടപരിഹാരം നേടാന്‍ ഭര്‍ത്താവ് മരിച്ചതായി വ്യാജരേഖയുണ്ടാക്കി; യുവതിക്കെതിരെ പരാതി നല്‍കി ഭര്‍ത്താവ്‌

Published

on

നഷ്ടപരിഹാരം തട്ടിയെടുക്കാൻ ഭർത്താവ് ഒഡിഷ ട്രെയിൻ അപകടത്തിൽ മരിച്ചെന്ന് വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച യുവതിയ്ക്കെതിരെ കേസ്. കട്ടക്ക് സ്വദേശിനിയായ യുവതിയാണ് അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ലഭിക്കുന്ന നഷ്ടപരിഹാരം തട്ടിയെടുക്കാൻ വ്യാജ മരണ സർട്ടിഫിക്കറ്റുണ്ടാക്കിയത്. യുവതിയുടെ ഭർത്താവ് പൊലീസ് സ്റ്റേഷനിൽ പരാതിനൽകി.

ഗീതാഞ്ജലി ഗുപ്ത എന്ന യുവതിയാണ് തട്ടിപ്പിനു ശ്രമിച്ചത്. ട്രെയിൻ അപകടത്തിൽ പരുക്കേറ്റവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന ആശുപത്രിയിൽ എത്തിയ ഇവർ ആധാർ കാർഡ് സമർപ്പിച്ച് തൻ്റെ ഭർത്താവ് വിജയ് ദത്ത് മരണപ്പെട്ടെന്ന് അവകാശപ്പെട്ടു. എന്നാൽ, പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ പറഞ്ഞത് തെറ്റാണെന്ന് പൊലീസ് മനസിലാക്കി. പിന്നാലെ, ഇവർ സമർപ്പിച്ചത് വ്യാജ രേഖകളാണെന്നും പൊലീസ് കണ്ടെത്തി. പിന്നീടാണ് ഭർത്താവ് കേസ് നൽകിയത്.

 

Continue Reading

kerala

മക്കളെ ഉപേക്ഷിച്ച് ഉപേക്ഷിച്ച് ഒളിച്ചോട്ടം;  വീട്ടമ്മക്ക് പിന്നാലെ യുവാവും പിടിയില്‍

Published

on

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട്, മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ
കേസില്‍ കോടതിയില്‍ കീഴടങ്ങി റിമാന്‍ഡിലായ വീട്ടമ്മക്ക് പിന്നാ?ലെ കാമുകനും പിടിയില്‍. തിരുവനന്തപുരം അണ്ടൂര്‍ക്കോണം ആമിന മന്‍സിലില്‍ മിഥുന്‍ ഷാ (29)യെയാണ് അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

2മാസം മുമ്പ് അഞ്ചല്‍ സ്വദേശിയായ യുവതി അഞ്ച് വയസ്സുള്ള മകനെ ഡാന്‍സ് സ്‌കൂളില്‍ എത്തിച്ച ശേഷം മിഥുന്‍ഷായോടൊപ്പം ഒളിച്ചോടുകയായിരുന്നു.

യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ കഴിഞ്ഞ മാസം ആറിന് യുവതി അഞ്ചല്‍ പൊലീസില്‍ കീഴടങ്ങി. തുടര്‍ന്ന് യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കാമുകന്‍ മിഥുന്‍ ഷാ നെടുമങ്ങാട്ട് ഒളിവില്‍ താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അഞ്ചല്‍ പൊലീസെത്തി മിഥുന്‍ ഷായെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ഇയാള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Continue Reading

crime

ജെ.എന്‍.യു ക്യാംപസില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അതിക്രമം;മദ്യപിച്ച് കാറിലെത്തിയവര്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

Published

on

ജെ.എൻ.യു ക്യാംപസിൽ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അതിക്രമം. കാറിലെത്തിയവർ രണ്ട് വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്നാണ് പരാതി. ഇവർ‌ മദ്യപിച്ചിരുന്നതായും വിദ്യാർത്ഥിനികൾ പറഞ്ഞു. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് സംഭവം നടന്നത്. സാധാരണ ജെ.എൻ.യു ക്യാംപസിൽ രാത്രി സമയങ്ങളില്‍ പെൺകുട്ടികളും ആൺകുട്ടികളും നടക്കാനിറങ്ങാറുണ്ട്. അതേസമയം പുറത്തു നിന്ന് ആളുകൾക്ക് വാഹനത്തിൽ ക്യാംപസിനകത്ത് പ്രവേശിക്കാനും തടസ്സങ്ങളില്ല.

ഈ സാഹചര്യത്തിലാണ് ഇന്നലെ രാത്രി വിദ്യാര്‍ത്ഥിനികള്‍ നടക്കുന്നതിനിടെ കാറിലെത്തിയവര്‍ പെൺകുട്ടികളുടെ മുന്നിൽ വാഹനം നിർത്തി ഇവരോട് സംസാരിച്ചതിന് ശേഷം ഇവരെ വാഹനത്തിലേക്ക് പിടിച്ചു കയറ്റാൻ ശ്രമിച്ചത്. പെൺകുട്ടികൾ ബഹളം വെച്ചതോടെ മറ്റ് സ്ഥലങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഓടിക്കൂടി. ഓടിക്കൂടിയ മറ്റ് കുട്ടികളെ കാറിലെത്തിയവർ പിടിച്ചു തള്ളാനും മറ്റും ശ്രമിച്ചു. കൂടുതൽ വിദ്യാർത്ഥികളെത്തിയതോടെ ഇവർ കാർ എടുത്ത് പുറത്തേക്ക് പോകുകയായിരുന്നു. സംഭവത്തെ തുടർന്ന് ജെ.എൻ.യു ക്യാംപസ് ഞെട്ടലിലാണ്. പെൺകുട്ടികൾക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ല. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Continue Reading

Trending