ഭാര്യ പ്രിയക്കുവേണ്ടി ചാക്കോച്ചന്‍ പാടിയ പാട്ട് സോഷ്യല്‍മീഡിയയില്‍ ഹിറ്റ്. കൊഹിനൂര്‍ എന്ന ചിത്രത്തിലെ ‘ഹേമന്തമെന്‍ കൈക്കുമ്പിളില്‍’ എന്ന ഗാനമാണ് കുഞ്ചാക്കോബോബന്‍ ആലപിച്ചിരിക്കുന്നത്. വളരെ മനോഹരമായി പാടുന്ന പാട്ടിന്റെ അവസാനമാണ് വിജയ് യേശുദാസിനെ കാണുന്നത്. പാട്ടിന് ചുണ്ടനക്കിക്കൊണ്ട് മാത്രമാണ് കുഞ്ചാക്കോ ബോബന്‍ പ്രത്യക്ഷപ്പെടുന്നത്. വീഡിയോയില്‍ പ്രിയയും പ്രത്യക്ഷപ്പെടുന്നുണ്ട്. ഭാര്യക്കുവേണ്ടി പാട്ടുപാടാന്‍ വേണ്ടി പറഞ്ഞപ്പോള്‍ അമാന്തിച്ചില്ലെന്ന കുറിപ്പോടെയാണ് താരം ഇത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.