ഡി.ജി.പി ലോക്‌നാഥ് ബഹറയെ സൂക്ഷിക്കാനേല്‍പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ വാച്ച് മോഷണം പോയി. കേരളാ പോലീസിന്റെ കിഡ് ഗ്ലൗ പദ്ധതിയുടെ ഉദ്ഘാടന വേളയിലായിരുന്നു മജീഷ്യന്‍ ഗോപിനാഥ് മുതുകാട് എല്ലാവരെയും വിസ്മയിപ്പിച്ചത്.
സ്‌കൂള്‍ കുട്ടികളെ സൈബര്‍ ചതിക്കുഴികളെ കുറിച്ച ബോധവല്‍ക്കരിക്കുന്നതിന് കേരള പോലീസ് നടപ്പാക്കുന്ന കിഡ് ഗ്ലൗ പദ്ധതിയുടെ ഉദ്ഘാടനവേദിയിലാണ് മുതുകാട ഡി.ജി.പി യുടെ കയ്യിലിരുന്ന വാച്ച് കുട്ടികളുടെ കയ്യിലെത്തിച്ചത്.

മുഖ്യമന്ത്രിയുടെ വാച്ച് ഊരിവാങ്ങിയ മുതുകാട് അത് പെട്ടിയിലാക്കി ഭദ്രമായി സൂക്ഷിക്കാന്‍ ഡി.ജി.പി യെ ഏല്‍പിച്ചു. കാലിയായ മറ്റൊരു പെട്ടി കാണികലായ കുട്ടികള്‍ക്കും നല്‍കി.

കുട്ടികളുടെ കയ്യില്‍ കൊടുത്ത പെട്ടി തന്റെ കയ്യിലിരുന്ന താക്കോല്‍കൊണ്ട് മുഖ്യമന്ത്രി തന്നെ തുറന്നു. തുടര്‍ന്ന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു.