തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്റര്‍ സ്ഥിതിചെയ്യുന്ന വാര്‍ഡില്‍ യുഡിഎഫിനു വിജയം. കുന്നുകുഴി കോര്‍പറേഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മേരി പുഷ്പമാണ് വിജയിച്ചത്.

മേരി 1254 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒലീനയ്ക്ക് 933 വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. എന്‍ഡിഎ സ്ഥാനാര്‍ഥി ബിന്ദു 232 വോട്ടുകള്‍ നേടി.

കഴിഞ്ഞ തവണ വാര്‍ഡില്‍ എല്‍ഡിഎഫാണ് ജയിച്ചിരുന്നത്. യുഡിഎഫിന്റെ ശക്തി കേന്ദ്രമായി അറിയപ്പെടുന്ന വാര്‍ഡാണിത്. തിരുവനന്തപുരം കോര്‍പറേഷനില്‍ നിലവില്‍ എല്‍ഡിഎഫാണ് മുമ്പില്‍.