X

കുറ്റിപ്പാല പ്രവാസി കൂട്ടായ്മ ‘സൗഹൃദ സംഗമം 2023’ ശ്രദ്ധേയമായി

ദുബൈ: യുഎഇയിലെ കുറ്റിപ്പാല പ്രവാസി കൂട്ടായ്മയുടെ ‘സൗഹൃദ സംഗമം 2023’ ഖിസൈസ് അല്‍ ത്വവാര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ചു. കുറ്റിപ്പാല പ്രദേശത്ത് നിന്നുള്ള നിരവധി പേര്‍ പങ്കെടുത്തു. ശ്രദ്ധേയമായ ഒട്ടേറെ പരിപാടികളും ഇതോടനുബന്ധിച്ച് നടന്നു. ചടങ്ങില്‍ ഫൈസല്‍ സാപ്‌കോ അധ്യക്ഷത വഹിച്ചു.

ഫൈസല്‍ തുറക്കല്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ആശംസ നേര്‍ന്നു. അനില്‍, അസീസ് മുല്ലപ്പൂ, ആസാദ് മുല്ലപ്പൂ, സി.പി ഫിറോസ്, നിസാര്‍ വി.കെ, ഇ.വി അഷ്‌റഫ്, ബിനോയ്, നിഷാദ്, നൗഷാദ് മുല്ലപ്പൂ സംസാരിച്ചു. അഷ്‌റഫ് എം.കെ നന്ദി പറഞ്ഞു.

webdesk14: