മലപ്പുറം: കുറ്റിപ്പുറത്ത് വൃദ്ധയെ തലക്കടിച്ച് കൊന്ന കേസി അയല്‍വാസി പിടിയില്‍. മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്. മോഷണ ശ്രമത്തിനിടെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അടിക്കാന്‍ ഉപയോഗിച്ച കല്ല്, പ്രതിയുടെ ചെരുപ്പ്, ബൈക്ക് എന്നിവ കണ്ടെടുത്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവാകളത്തില്‍ കുഞ്ഞിപ്പാത്തുമ്മ (65)യെ വീടിന്റെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച ഇവരെ കാണാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ വീട്ടില്‍ വന്നു നോക്കിയപ്പോഴാണ് വരാന്തയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ വരെ മതാവിനോടൊപ്പമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. മാതാവ് മരണപ്പെട്ടതോടെ ഒറ്റക്ക് താമസിച്ച് വരികയായിരുന്നു.