യുണൈറ്റഡ് നാഷണ്‍സ്: അന്തരിച്ച കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ ഓര്‍മയ്ക്കായി പ്രത്യേക ജനറല്‍ അസംബ്ലി വിളിച്ചു കൂട്ടി ഐക്യരാഷ്ട്ര സഭ. ആഗോള സമാധാനത്തിനായി അമീര്‍ ചെയ്ത സേവനങ്ങള്‍ കണക്കിലെടുത്താണ് യുഎന്‍ ശൈഖ് സബാഹിനെ മരണശേഷം ആദരിച്ചത്.

ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച അമീറിന് വേണ്ടി ഒരു മിനിറ്റ് മൗനം ആചരിച്ചു. സംഘര്‍ഷ മേഖലകളില്‍ സമാധാനത്തിനായി അമീര്‍ ചെയ്ത സേവനങ്ങള്‍ പൊതുസഭാ പ്രസിഡണ്ട് വോല്‍കന്‍ ബോസ്‌കിര്‍ എടുത്തു പറഞ്ഞു.

മികച്ച മനുഷ്യനും വക്താവും സമാധാന ദൂതനുമായിരുന്നു ശൈഖ് സബാഹ് എന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് അനുസ്മരിച്ചു.