X

മുസ്‌ലിം രാഷ്ട്രങ്ങള്‍ക്ക് കുവൈത്തിലേക്ക് വിസ നിഷേധം; വാര്‍ത്ത തെറ്റെന്ന് പാക് എംബസി

കുവൈത്ത്‌സിറ്റി: ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ സമാന നീക്കവുമായി കുവൈത്തും രംഗത്ത്. അഞ്ച് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കാണ് കുവൈത്ത് വിലക്കേര്‍പ്പെടുത്തുന്നതായി എ.എന്‍.എ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

പാകിസ്താന്‍, സിറിയ, ഇറാഖ്, അഫ്ഗാനിസ്താന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരെ വിലക്കാനാണ് കുവൈത്തിന്റെ നീക്കം.

മുസ്‌ലിം തീവ്രവാദികള്‍ രാജ്യത്തേക്ക് കടക്കാതിരിക്കാന്‍ വേണ്ടിയാണ് കുടിയേറ്റക്കാര്‍ക്ക് വിസക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വീസയ്ക്ക് അപേക്ഷിക്കേണ്ടതില്ലെന്ന് കുവൈത്ത് സര്‍ക്കാര്‍ അറിയിച്ചതായും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു

അതേസമയം പാകിസ്താന്‍ എംബസി വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. പാക് പൗരന്‍മാര്‍ക്ക് കുവൈറ്റിലേക്ക് വിസ നിരോധനമേര്‍പ്പെടുത്തിയിട്ടില്ലെന്നാണ് കുവൈത്തിലെ പാക്ക് അംബാസഡര്‍ അറിയിച്ച്ത്. കുവൈറ്റിലെ പാക് അംബാസഡര്‍ ഗുലാം ദസ്തഗിര്‍ മാധ്യമങ്ങളോടാണ് കാര്യം വ്യക്തമാക്കിയത്.

chandrika: