Connect with us

kerala

കെ വി റാബിയ; മനസ്സിന്റെ ശക്തിക്കൊണ്ട് ലോകം കീഴടക്കാമെന്ന് നമുക്ക് മുന്നില്‍ ജീവിച്ചു തെളിയിച്ച മഹത് വ്യക്തി: പി കെ കുഞ്ഞാലിക്കുട്ടി

മനസ്സിന്റെ ശക്തി ഒന്ന്‌കൊണ്ട് മാത്രം ലോകം കീഴടക്കാമെന്ന് നമുക്ക് മുന്നില്‍ ജീവിച്ചു തെളിയിച്ച മഹത് വ്യക്തിത്വമായിരുന്നു കെ വി റാബിയ എന്ന് പി കെ കുഞ്ഞാലിക്കുട്ടി.

Published

on

മനസ്സിന്റെ ശക്തി ഒന്ന്‌കൊണ്ട് മാത്രം ലോകം കീഴടക്കാമെന്ന് നമുക്ക് മുന്നില്‍ ജീവിച്ചു തെളിയിച്ച മഹത് വ്യക്തിത്വമായിരുന്നു കെ വി റാബിയ എന്ന് പി കെ കുഞ്ഞാലിക്കുട്ടി. നമ്മുടെ കണ്‍വെട്ടത്ത് നിന്ന് കൊണ്ട് ഒരേ പോലെ നമ്മെ ആശ്ചര്യപ്പെടുത്തുകയും, പ്രചോദിപ്പികുകയും ചെയ്ത് കൊണ്ടിരുന്ന അത്ഭുതപ്രതിഭയാണ് റാബിയ എന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തോറ്റ് പോയേക്കാവുന്ന, അതിന് ന്യായം പറയാവുന്ന നിരവധി ദുര്‍ഘടങ്ങളിലൂടെ കടന്ന് പോയ അവര്‍ എത്ര മനോഹരമായാണ് അവരുടെ ആത്മകഥയുടെ പേര് പോലെ തന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് തുന്നിപ്പിടിപ്പിച്ച് പറന്നുയര്‍ന്നതെന്നും കുഞ്ഞാലിക്കുട്ടി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോളിയോയും അര്‍ബുദവും, വീഴ്ച മൂലമുണ്ടായ പരിക്കും ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളും തളര്‍ത്തിയ റാബിയ സമൂഹം കല്പിച്ചു തരുന്ന അനുകമ്പയുടെ തോടിനുള്ളില്‍ ഒതുങ്ങിയിരുന്ന് കാലം തീര്‍ക്കാതെ സ്വന്തം ഇച്ഛാശക്തി കൊണ്ട് ജീവിതം ആഴത്തില്‍ അടയാളപ്പെടുത്തിയ ചരിതം മനുഷ്യര്‍ക്കാകെയും മാതൃകയാണ്.

അക്ഷരങ്ങളെ ഏറെ സ്‌നേഹിച്ച റാബിയ തന്റെ നിയോഗവും ആ മേഖലയിലാണെന്ന് തിരിച്ചറിഞ്ഞു പ്രവര്‍ത്തിച്ചു. സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളിയായി പ്രവര്‍ത്തിച്ച അവര്‍ ചലനം എന്ന പേരിലൊരു ട്രസ്റ്റുണ്ടാക്കി സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച് സാമൂഹ്യ ക്ഷേമ രംഗത്തും നിറഞ്ഞു നിന്നു.

പതിനാലാം വയസ്സില്‍ പോളിയോ ബാധിച്ച് വീല്‍ചെയറിലായ ഒരു പെണ്‍കുട്ടി പിന്നീട് വിധി ഒരുക്കി വെച്ച ഓരോ പ്രതിസന്ധികളെയും അതിജയിച്ച് വെള്ളിലക്കാടെന്ന ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്ന് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചവരുടെ പട്ടികയില്‍ വരെ ഇടം നേടിയ പേരുകാരി ആയി മാറിയതിന്റെ പോരാട്ട കഥ തലമുറകള്‍ക്ക് പ്രചോധനമാകുമെന്നുറപ്പാണെന്നും പി കെ കുഞ്ഞാലിക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

kerala

ട്രെയിന്‍ യാത്രികയെ തള്ളിയിട്ട് കവര്‍ച്ച നടത്തിയ കേസ്; പ്രതി അറസ്റ്റില്‍

തൃശൂര്‍ സ്വദേശിയായ യാത്രക്കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കവര്‍ച്ച നടത്തിയ കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്തു.

Published

on

തൃശൂര്‍ സ്വദേശിയായ യാത്രക്കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കവര്‍ച്ച നടത്തിയ കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്രയിലെ പന്‍വേലില്‍ നിന്നാണ് പോലീസ് ഇയാളെ പിടിക്കൂടിയത്. രണ്ടു ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചണ്ഡിഗഢ് കൊച്ചുവേളി കേരള സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യുകയായിരുന്ന തൃശൂര്‍ സ്വദേശിയായ 64 കാരി അമ്മിണിയെയാണ് പ്രതി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് പണവും മൊബൈല്‍ ഫോണും കവര്‍ന്നത്. കവര്‍ച്ചക്കു ശേഷം ഓടുന്ന ട്രെയിനില്‍ രക്ഷപ്പെട്ട് പ്രതി മറ്റൊരു ട്രയിനിലേക്ക് ഓടിക്കയറുകയാണ് ചെയ്യ്തത്. സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി മഹാരാഷ്ട്രയിലെ പന്‍വേലില്‍ ഉണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കേരള പൊലീസും റെയില്‍വേ പൊലീസും അടങ്ങുന്ന പതിനേഴംഗ അന്വേഷണ സംഘം മഹാരാഷ്ട്രയിലെത്തി പ്രതിയെ പിടിക്കൂടുകയായിരുന്നു. പ്രതിയുമായി കൂടുതല്‍ തെളിവെടുപ്പുകളും ചോദ്യം ചെയ്യലുകളും നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

കാര്‍ പൊളിച്ച ശേഷമാണ് സെബാസ്റ്റ്യനെ പുറത്തെത്തിക്കാന്‍ സാധിച്ചത്.

Published

on

കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. ഇടുക്കി ബൈസണ്‍വാലി സ്വദേശി സാജി സെബാസ്റ്റ്യന്‍ (58) കൊല്ലപ്പെട്ടത്. കാറിലുണ്ടായിരുന്ന സെബാസ്റ്റ്യന്റെ ഭാര്യയ്ക്കും കാര്‍ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കോട്ടയം കിടുങ്ങൂരില്‍ രാവിലെ ആറരയോടെയാണ് അപകടം നടന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നതാണ് പ്രാഥമിക നിഗമനം. കാര്‍ പൊളിച്ച ശേഷമാണ് സെബാസ്റ്റ്യനെ പുറത്തെത്തിക്കാന്‍ സാധിച്ചത്.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

ആഗോളവിപണിയിലും തിങ്കളാഴ്ച സ്വര്‍ണവില കുറഞ്ഞു.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 560 രൂപ കുറഞ്ഞ് 75,000 രൂപയായി കുറഞ്ഞു. ഗ്രാമിന്റെ വില 70 രൂപ കുറഞ്ഞ് 9375 രൂപയായി.

ആഗോളവിപണിയിലും തിങ്കളാഴ്ച സ്വര്‍ണവില കുറഞ്ഞു. സ്‌പോട്ട് ഗോള്‍ഡ് വില 0.7 ശതമാനം ഇടിഞ്ഞ് 3,376.67 ഡോളറായി കുറഞ്ഞു. യു.എസ് ഗോള്‍ഡ് ഫ്യൂച്ചറിന്റെ വിലയിലും ഇടിവുണ്ടായി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 1.5 ശതമാനം ഇടിഞ്ഞ് 3,439.70 ഡോളറായി ഇടിഞ്ഞിട്ടുണ്ട്.

Continue Reading

Trending