Connect with us

kerala

ഇടത് ദുർ ഭരണത്തിനെതിരെ പ്രക്ഷോഭം കടുപ്പിക്കും: പി.കെ. കുഞ്ഞാലിക്കുട്ടി

ജനങ്ങളെ അങ്ങേ അറ്റം ബുദ്ധിമുട്ടിക്കുന്ന ദുര്‍ബരണം അധികം നമുക്ക് വെച്ചുപുറപ്പിച്ച് കൊണ്ടുപോകാനില്ലെന്നും  പി.കെ
കുഞ്ഞാലിക്കുട്ടി.

Published

on

കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടത് സര്‍ക്കാരിന് എതിരായി വലിയൊരു പ്രക്ഷോഭ സമരം നടത്താന്‍ യു.ഡി.എഫ് നിര്‍ബന്ധിതമായിരിക്കുകയാണെന്ന് മുസ്‌ലിം ലീഗ്
ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ജനങ്ങളെ അങ്ങേ അറ്റം ബുദ്ധിമുട്ടിക്കുന്ന ദുര്‍ഭരണം അധികം നമുക്ക് വെച്ചുപുറപ്പിച്ച് കൊണ്ടുപോകാനില്ലെന്നും  പി.കെ
കുഞ്ഞാലിക്കുട്ടി. എല്ലാ രംഗത്തും ഭരണം അങ്ങേ അറ്റം ദുഷിച്ചിരിക്കുകയാണ്.

റേഷന്‍ വിതരണം ഇഴഞ്ഞുനീങ്ങുകയും, ശമ്പളം ലഭിക്കാത്തതും, പെന്‍ഷനില്ലാത്തതും, കൂടാതെ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കാന്‍ ഗവണ്‍മെന്റിന് സാധിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള ഗവണ്‍മെന്റിനെ കേരള ജനത അര്‍ഹിക്കുന്നില്ല.

ഇതിനെതിരായി വലിയ പ്രക്ഷോഭമാണ് യു.ഡി.എഫ് നടത്താന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ഈ പ്രക്ഷോഭത്തെ അംഗീകരിച്ചതിന്റെ തെളിവാണ് തൃക്കാകരയും പുതുപ്പള്ളിയും. ഈ പത്ത് മുതല്‍ 15 വരെ പഞ്ചായത്ത് തലങ്ങളിലും, സെക്രട്ടറിയേറ്റിന് മുന്‍പിലും നടക്കാന്‍ പോകുന്ന പ്രക്ഷോഭം വിജയിപ്പിക്കേണ്ടതുണ്ടെന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

kerala

മോഷണം ആരോപിച്ച് ആളുമാറി പൊലീസ് മര്‍ദനം

മൂവാറ്റുപുഴയില്‍ ബാറ്ററി മോഷണം ആരോപിച്ച് യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചു.

Published

on

മൂവാറ്റുപുഴയില്‍ ബാറ്ററി മോഷണം ആരോപിച്ച് യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. പെരുമ്പല്ലൂര്‍ സ്വദേശി അമല്‍ ആന്റണിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നട്ടെല്ലിനും കാലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതോടെ അമലിനെ പൊലീസ് വിട്ടയക്കുകയായിരുന്നു.

ഈ മാസം പന്ത്രണ്ടിന് മൂവാറ്റപുഴ പേട്ടയിലെ പൂക്കടയില്‍ നിന്നും ബാറ്ററി മോഷണം പോയതിനെ തുടര്‍ന്നാണ് എസ് ഐ യും സംഘവും അമലിന്റെ വീട്ടിലെത്തിയത്.

അമല്‍ ആക്രിക്കടയില്‍ ഒരു ബാറ്ററി വിറ്റിരുന്നു. ഇതറിഞ്ഞ പൊലീസ് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കാതെ അമലിനെ വീട്ടില്‍ നിന്നും ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് വാഹനത്തില്‍ വെച്ച് അമല്‍ ക്രൂരമര്‍ദ്ദനത്തിനിരയായി.

മോഷണം പോയത് രണ്ട് വര്‍ഷം പഴക്കമുള്ള ബാറ്ററിയും അമല്‍ വിറ്റത് പത്ത് വര്‍ഷം പഴക്കമുള്ളതുമാണെന്ന് വ്യക്തമായതോടെ പൊലീസ് അമലിനെ വിട്ടയച്ചു.

പൊലീസ് മര്‍ദ്ദനത്തിനെതരെ ആലുവ റൂറല്‍ എസ്പിക്ക് അമല്‍ പരാതി നല്‍കി. അമലിന്റെ പരാതിയില്‍ മൂവാറ്റുപുഴ ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പിയെ എസ് പിയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.

Continue Reading

kerala

വിവാഹാലോചന നിരസിച്ചു; പെണ്‍കുട്ടിയുടെ വീടിനു നേരെ ആക്രമണം നടത്തിയ മൂന്നുപേര്‍ പിടിയില്‍

ഫാസിലുമായി പെണ്‍കുട്ടിയെ വിവാഹം ചെയ്തുനല്‍കാത്തതിന്റെ വൈരാഗ്യത്തിലായിരുന്നു മൂന്നംഗ സംഘത്തിന്റെ ആക്രമണമെന്ന് പോലീസ് പറയുന്നു.

Published

on

വിവാഹാലോചന നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ വീടിനു നേരെ ആക്രമണം. അനങ്ങനടി പാവുക്കോണത്താണ് സംഭവം. സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. തൃക്കടീരി ആറ്റശ്ശേരി പടിഞ്ഞാറേക്കര വിട്ടില്‍ മുഹമ്മദ് ഫാസില്‍ (20), വീരമംഗലം ചക്കാലക്കുന്നത്ത് മുഹമ്മദ് സാദിഖ് (20), തൃക്കടിരി കോടിയില്‍ മുഹമ്മദ് ഫവാസ് (21)എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം. ഫാസിലുമായി പെണ്‍കുട്ടിയെ വിവാഹം ചെയ്തുനല്‍കാത്തതിന്റെ വൈരാഗ്യത്തിലായിരുന്നു മൂന്നംഗ സംഘത്തിന്റെ ആക്രമണമെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ ബന്ധുവാണ് പോലീസില്‍ പരാതി നല്‍കിയത്.

മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പിന്നിലെ ചില്ലും അടിച്ചുതകര്‍ത്തു. ആയുധങ്ങളുമായെത്തിയ സംഘം ജനല്‍ചില്ലുകള്‍ തകര്‍ത്തെന്നും സ്ത്രീകളും കുടുംബങ്ങളും ഉള്‍പ്പെടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.

Continue Reading

kerala

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം

കോഴിക്കോട് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു.

Published

on

കോഴിക്കോട് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. 47 കാരനായ മലപ്പുറം ചേലേമ്പ്ര സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാഴ്ചയായി ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മലപ്പുറം ചേളാരി സ്വദേശിയായ 11കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കുളത്തില്‍ കുളിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ നാല് പേരാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്.

Continue Reading

Trending