മോഹന്‍ലാലിനെ നായകനാക്കി പുതിയ സിനിമ എടുക്കുന്നുവെന്ന് സംവിധായകന്‍ ലാല്‍ജോസ്. സിനിമയുടെ ചിത്രീകരണം നാളെ മുതല്‍ തുടങ്ങുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ചിത്രത്തിന് പേരിട്ടിട്ടില്ലെന്നും വഴിയേ അറിയിക്കാമെന്നുമാണ് ലാല്‍ജോസ് പറയുന്നത്. ഏറെക്കാലമായി നിങ്ങളെല്ലാവരും ചോദിക്കുന്ന ചോദ്യത്തിന് ഉത്തരമായെന്നും ഈ സിനിമയില്‍ മോഹന്‍ലാലാണ് നായകനെന്നും അദ്ദേഹം അറിയിച്ചു. ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ലാല്‍ജോസ് 1998-ലാണ് മമ്മുട്ടിയെ നായകനാക്കി മറവത്തൂര്‍ കനവ് എന്ന ചിത്രം എടുക്കുന്നത്.