Connect with us

india

ലാറ്ററല്‍ എന്‍ട്രി: ബിജെപിയുടെ സംവരണ വിരുദ്ധമുഖം രാഹുല്‍ ഗാന്ധി തുറന്നുകാട്ടിയെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി

കേന്ദ്ര സര്‍വീസുകളില്‍ സംവരണതത്ത്വം അട്ടിമറിക്കപ്പെടുന്ന മോദി സര്‍ക്കാരിന്‍റെ ലാറ്ററല്‍ എന്‍ട്രി നിയമനം പിന്‍വലിക്കാന്‍ രാഹുല്‍ ഗാന്ധിക്കും ഇന്ത്യ സഖ്യത്തിനും സാധിച്ചെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.

Published

on

ലാറ്ററല്‍ എന്‍ട്രിയിലൂടെ ബിജെപിയുടെ സംവരണ വിരുദ്ധമുഖം രാഹുല്‍ ഗാന്ധി തുറന്നുകാട്ടിയെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. കേന്ദ്ര സര്‍വീസുകളില്‍ സംവരണതത്ത്വം അട്ടിമറിക്കപ്പെടുന്ന മോദി സര്‍ക്കാരിന്‍റെ ലാറ്ററല്‍ എന്‍ട്രി നിയമനം പിന്‍വലിക്കാന്‍ രാഹുല്‍ ഗാന്ധിക്കും ഇന്ത്യ സഖ്യത്തിനും സാധിച്ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റുമായ കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ നിലപാടിന് രാജ്യത്തെ ജനങ്ങളുടെ പിന്തുണ ലഭിക്കുന്നുയെന്ന ബോധ്യത്തിലാണ് മോദി സര്‍ക്കാരിന്‍റെ നിലപാട് മാറ്റം. ബിജെപിയുടെ സംവരണ വിരുദ്ധ മുഖം തുറന്നുകാട്ടാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞെന്നും കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി. സംവരണ തത്ത്വങ്ങളെ മറികടന്ന്  ഉന്നത പദവികളിലേക്ക്  ബിജെപിക്ക് താല്‍പര്യമുള്ളവരെ എത്തിക്കാനുള്ള എളുപ്പ വഴിയായാണ് ലാറ്ററല്‍ എന്‍ട്രിയെ മോദി സര്‍ക്കാര്‍ കണ്ടത്. പട്ടികജാതി-പട്ടിക വര്‍ഗ-പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ സംവരണം നിഷേധിക്കുന്ന നീക്കമാണ് മോദി സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് നടന്നതെന്നും എംപി കുറ്റപ്പെടുത്തി.

സിവില്‍ സര്‍വീസ് മേഖലയെ സ്വകാര്യവത്കരിക്കാനുള്ള മോദിയുടെ നീക്കമാണ് ഇന്ത്യ സഖ്യം തകര്‍ത്തത്. ഭരണഘടനയെ നോക്കുകുത്തിയാക്കി അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് മോദി ഭരണകൂടം നടത്തിയതെന്നും രാജ്യത്തിന്‍റെ സമ്പത്ത് കൊള്ളയടിക്കുന്നതിനായി പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് കളമൊരുക്കിയ മോദിക്ക് പ്രതിപക്ഷ ശക്തിക്കളുടെ മുന്നില്‍ മുട്ടുമടക്കേണ്ടി വന്നുയെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കിടയില്‍ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ തൊഴില്‍, വിദ്യാഭ്യാസ മേഖലയില്‍ നല്‍കുന്ന സംവരണത്തില്‍ നിന്നൊഴിവാക്കാനും ഇതേ വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ചില ജാതികള്‍ക്ക്  മുന്‍ഗണനയും പ്രത്യേക ക്വാട്ടയും അനുവദിക്കാനും നിര്‍ദ്ദേശിക്കുന്ന സുപ്രീം കോടതി ഉത്തരവ് ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നതാണ്. സുപ്രീകോടതിയുടെ ഈ വിധി ഭരണഘടന അംഗീകരിച്ച സംവരണതത്ത്വത്തിന് എതിരാണ്. അതിനാല്‍ ഈ വിഷയത്തില്‍ സുതാര്യവും ശാസ്ത്രീയമായ പഠനം അനിവാര്യമാണെന്നും  സംവരണത്തില്‍ ഉപസംവരണം അനുവദിക്കുന്നത് ശരിയാണോ എന്ന് പരിശോധിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.

സുപ്രീം കോടതി നിര്‍ദ്ദേശിച്ച ഉപവര്‍ഗീകരണം നടത്തണമെങ്കില്‍ തന്നെ ജാതി സെന്‍സസ് അനിവാര്യമാണ്. സുപ്രീംകോടതി വിധിയെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്താന്‍ തയ്യാറാകണം. എസ്സി-എസ്ടി വിഭാഗങ്ങളില്‍ ക്രിമിലെയര്‍ വിഭജനം വേണ്ടെന്ന വിധി നിലനില്‍ക്കെ അതിലും കുറഞ്ഞ അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ബെഞ്ച് ക്രിമിലെയര്‍ വിഭജനം വേണമെന്ന് വിധിച്ചത് ഭാവിയില്‍ കൂടുതല്‍ നിയമ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യുവാവ് ജീവനൊടുക്കി; ബിജെപി എംപിക്കെതിരെ ആത്മഹത്യ കുറിപ്പ്

ബിജെപി എംപി ഡോ. കെ. സുധാകറും അനുയായികളുമാണ് തന്റെ മരണത്തിന് പിന്നിലെന്ന് ആരോപിച്ചാണ് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെ.ബാബു (33) ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് വളപ്പിലെ മരത്തില്‍ തൂങ്ങിമരിച്ചത്.

Published

on

ചിക്കബെല്ലാപൂര്‍ ജില്ലാ പഞ്ചായത്ത് ചീഫ് അക്കൗണ്ടന്റിന്റെ ഡ്രൈവര്‍ ജീവനൊടുക്കി. ബിജെപി എംപി ഡോ. കെ. സുധാകറും അനുയായികളുമാണ് തന്റെ മരണത്തിന് പിന്നിലെന്ന് ആരോപിച്ചാണ് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെ.ബാബു (33) ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് വളപ്പിലെ മരത്തില്‍ തൂങ്ങിമരിച്ചത്.

സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി പ്രദേശം പരിശോധിച്ചപ്പോള്‍ ബാബുവിന്റെ മരണക്കുറിപ്പ് കണ്ടെത്തി. ‘സുധാകര്‍ സംസ്ഥാന മന്ത്രിയായിരുന്ന കാലത്ത് നാഗേഷും മഞ്ജുനാഥും എനിക്ക് സ്ഥിരമായ സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തിരുന്നു, പക്ഷേ അതിന് 40 ലക്ഷം രൂപ നല്‍കണമെന്ന് എന്നോട് ആവശ്യപ്പെട്ടു. എന്റെ കൈവശമുള്ള എല്ലാ പണത്തിനും പുറമേ, 25 ലക്ഷം രൂപ വായ്പയെടുത്ത് അവര്‍ക്ക് പണം നല്‍കി. എന്നാല്‍ നാഗേഷും മഞ്ജുനാഥും എനിക്ക് ജോലി തന്നില്ല,’ എന്ന് യുവാവ് കുറിപ്പില്‍ പറയുന്നു.

Continue Reading

india

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുമായി ചേര്‍ന്ന് അട്ടിമറി നടത്തി രാഹുല്‍ ഗാന്ധി

Published

on

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കനത്ത ആരോപണവുമായി കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി രംഗത്ത്. ‘ഭരണഘടനയുടെ അടിസ്ഥാനമായ വോട്ടവകാശം തകര്‍ക്കപ്പെട്ടു. ഓരോ ഇന്ത്യക്കാരനും ഒരു വോട്ട് എന്ന അവകാശം ഭരണഘടന ഉറപ്പാക്കിയതാണ്. എന്നാല്‍ ബിജെപി അതിന് മേല്‍ മാന്ത്രികവിദ്യ ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

വോട്ട് മോഷണം നടന്നതായി വിശദീകരിക്കുന്ന പ്രത്യേക പ്രസന്റേഷന്‍ ഉള്‍പ്പെടെ വാര്‍ത്താസമ്മേളനത്തിലൂടെ കാണിച്ചു. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്ന് വ്യത്യസ്തമായ അന്തിമ ഫലങ്ങളാണ് കാണാനായത്, പ്രത്യേകിച്ച് ഹരിയാന തെരഞ്ഞെടുപ്പില്‍. കര്‍ണാടകയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പ് തീയതികള്‍ മാറ്റിയത് പോലും സംശയം ഉയര്‍ത്തുന്നു.

മഹാരാഷ്ട്രയില്‍ മുമ്പത്തെ അഞ്ച് വര്‍ഷത്തേക്കാള്‍ കൂടുതല്‍ പുതിയ വോട്ടര്‍മാരെ അധികം കുറഞ്ഞ സമയത്തിനുള്ളില്‍ പട്ടികയില്‍ ചേര്‍ത്തത് ദുരൂഹമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ട്രോണിക് വോട്ടര്‍ പട്ടികയുടെ ഡാറ്റ ലഭ്യമാക്കിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സോഫ്റ്റ് കോപ്പി നല്‍കാതിരുന്നതിനാല്‍ കടലാസ് രേഖകള്‍ പരിശോധിക്കേണ്ടിവന്നു. സെക്കന്‍ഡുകള്‍ കൊണ്ട് പരിശോധിക്കാവുന്ന രേഖകള്‍ പരിശോധിക്കാന്‍ ആറുമാസമെടുത്തു, എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന്, മഹാരാഷ്ട്രയില്‍ വൈകിട്ട് അഞ്ച് മണിക്ക് ശേഷം പോളിങ് നിരക്ക് അപ്രതീക്ഷിതമായി ഉയര്‍ന്നതും, സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാകാതിരിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമങ്ങളില്‍ മാറ്റം വരുത്തിയതായും എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. മഹാരാഷ്ട്രയില്‍ മാത്രം 40 ലക്ഷം ദുരൂഹ വോട്ടര്‍മാരെ കണ്ടെത്തിയതായും അദ്ദേഹം അവകാശപ്പെട്ടു.

Continue Reading

india

‘തെറ്റായ വിവരങ്ങൾ നൽകുന്നു’: അരുന്ധതി റോയിയുടെ അടക്കം 25 പുസ്തകങ്ങൾ ജമ്മുകശ്മീരിൽ നിരോധിച്ചു

ദേശീയ സുരക്ഷയും ക്രമസമാധാനവും കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം

Published

on

ജമ്മു: 25 പുസ്തകങ്ങള്‍ നിരോധിച്ച് ജമ്മു കശ്മീര്‍ സര്‍ക്കാര്‍. അരുന്ധതി റോയിയടക്കമുള്ള പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളാണ് നിരോധിച്ചത്. ദേശീയ സുരക്ഷയും ക്രമസമാധാനവും കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം. തെറ്റായ വിവരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു, തീവ്രവാദത്തെ മഹത്വവല്‍ക്കരിക്കുന്നു, കേന്ദ്രഭരണ പ്രദേശത്ത് വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഭരണകൂടം ഈ പുസ്തകങ്ങള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ടത്.

അരുന്ധതിയുടെ ആസാദി, ഭരണഘടനാ വിദഗ്ധന്‍ എ ജി നൂറാനിയുടെ ദ കശ്മീര്‍ ഡിസ്പ്യൂട്ട് 1947-2012 അടക്കമുള്ള പുസ്തകങ്ങളാണ് നിരോധിച്ചിരിക്കുന്നത്. പുസ്തകങ്ങളുടെ ഉള്ളടക്കത്തിന്റെ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് തീരുമാനം കൈകൊണ്ടതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ പുസ്തകങ്ങള്‍ പൊതുസമാധാനത്തിനും രാജ്യത്തിന്റെ ഐക്യത്തിനും ഹാനികരമാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

Continue Reading

Trending