Connect with us

columns

ഇടത് രാഷ്ട്രീയവും ചില അവഹേളന കഥകളും

ഏതായാലും കട്ടക്കു നില്‍ക്കുന്ന രണ്ടു നേതാക്കള്‍ പരസ്പരം വാളെടുത്തതോടെ ഡി. വൈ.എഫ്.ഐ അണികള്‍ ആശയക്കുഴപ്പത്തിലാണ്. ആരെ സ്വീകരിക്കണം, ആരെ തള്ളണം എന്ന് അറിയുന്നില്ല.

Published

on

വാസുദേവന്‍ കുപ്പാട്ട്

സ്വന്തം വകുപ്പുകള്‍ക്ക്പുറമെ മറ്റു വകുപ്പുകളും നന്നാക്കാനിറങ്ങുന്ന ഒരു മന്ത്രിയുണ്ട് പിണറായി വിജയന്‍ മന്ത്രിസഭയില്‍. അത് മറ്റാരുമല്ല, അഡ്വ. പി.എ മുഹമ്മദ് റിയാസ് തന്നെ. പൊതുമരാമത്ത് വകുപ്പ് ഒരു വഴിക്കായി എന്നാണ് ജനസംസാരം. റോഡില്‍ കുഴികള്‍ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. എന്നാല്‍, മരാമത്തും ടൂറിസവും എന്തായാലും കെ.എസ്ആര്‍.ടി.സി നന്നാക്കണമെന്ന ദൃഢനിശ്ചയത്തിലാണ് അദ്ദേഹം. ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ആന്റണി രാജു അറിഞ്ഞും അറിയാതെയും റിയാസ് മന്ത്രി അവിടെയും പരിഷ്‌കാരങ്ങള്‍ നടപ്പാക്കുകയാണ്. ശശീന്ദ്രന്‍ മിനിസ്റ്റര്‍ സമവായത്തിലൂടെ പരിഹരിക്കാന്‍ ശ്രമിച്ചിട്ടും നടക്കാതെപോയ കോഴിക്കോട്ടെ കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ പുഷ്പം പോലെയല്ലെ മന്ത്രി റിയാസ് കരാറിന് കൊടുത്തത്.

നാളിതുവരെ വില്ലു കണ്ട കാക്കയെ പോലെ കരാറുകാര്‍ മടിച്ചുനില്‍ക്കുകയായിരുന്നു. രണ്ടു തവണ കപ്പിനും ചുണ്ടിനുമിടയില്‍ ടെണ്ടര്‍ നടക്കാതെപോയി. റിയാസ് മന്ത്രി ഇടപെട്ടതോടെ കരാര്‍ കമ്പനിക്കാര്‍ ഓടിവന്നു. കരാര്‍ ഉറപ്പിച്ചു. മന്ത്രി ആന്റണി രാജു ഇതുമായി ബന്ധപ്പെട്ട് ഒരു ഉദ്ഘാടനവും നടത്തി. ദോഷം പറയരുതല്ലോ സ്‌ക്വയര്‍ ഫീറ്റിന് 1000 രൂപ കിട്ടുന്നിടത്ത് കേവലം 13 രൂപക്കാണ് കരാര്‍ ഉറപ്പിച്ചത്. ഇതിന്റെ പിന്നില്‍ അഴിമതിയുണ്ടെന്നൊക്കെ ദോഷൈകദൃക്കുകള്‍ പറയുന്നുണ്ട്. അവര്‍ തോന്നും പോലെ പറയട്ടെ. അല്ലാതെന്ത്!

കരാര്‍ കമ്പനിയെ കെ.എസ്.ആര്‍.ടി.സിയിലേക്ക് കൈപിടിച്ചുകൊണ്ടുവന്ന മന്ത്രി റിയാസിന് പക്ഷേ, എം.എല്‍.എമാര്‍ പൊതുമരാമത്ത് കോണ്‍ട്രാക്ടര്‍മാരെ കൈപിടിച്ചു സെക്രട്ടറിയേറ്റും മന്ത്രിമാരുടെ ഓഫീസും കയറിയിറങ്ങുന്നതില്‍ വലിയ അഭിപ്രായമില്ല. അത് അഴിമതിക്ക് ഇട നല്‍കുമെന്നാണ് പുതിയ കണ്ടുപിടിത്തം. ഏതായാലും കോണ്‍ട്രാക്ടര്‍ എം.എല്‍.എ ബാന്ധവത്തെപ്പറ്റി മന്ത്രി റിയാസ് പറഞ്ഞത് തന്നെ പറ്റിയാണെന്ന് എ.എന്‍ ഷംസീര്‍ ഉറപ്പിക്കുന്നു. അതിനെചൊല്ലിയാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ വിവാദം പുകയുന്നത്. തലശേരിയില്‍ രണ്ടാംവട്ടം എം. എല്‍.എ ആയ ഷംസീറിന് ഇപ്പോള്‍ കഷ്ടകാലമാണ്. ന്യൂനപക്ഷ പ്രതിനിധിയായി രണ്ടാം പിണറായി മന്ത്രിസഭയില്‍ സ്ഥാനം പ്രതീക്ഷിച്ചതായിരുന്നു. അപ്പോഴാണ് ജൂണിയര്‍ ആയ മുഹമ്മദ് റിയാസിന് നറുക്ക് വീണത്. മുഖ്യമന്ത്രിയുടെ മരുമകന്‍ ആയതോടെ റിയാസിന് പാര്‍ട്ടിയില്‍ അല്ലറ ചില്ലറ ആനുകൂല്യങ്ങള്‍ കിട്ടുകയായിരുന്നു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റുമായിരുന്ന ഷംസീര്‍ സീനിയര്‍ നേതാവാണ്. പലതരം കച്ചവടങ്ങള്‍ ഉണ്ടെങ്കിലും വായ തുറന്നാല്‍ പിണറായിയെയും പാര്‍ട്ടിയെയും ന്യായീകരിച്ച് മാത്രമെ സംസാരിക്കാറുള്ളു. എന്നിട്ടെന്ത്? കാര്യമടുത്തപ്പോള്‍ അമ്മായിയപ്പനും മരുമകനും ഒന്നായി. പാവം ഷംസീര്‍ പുറത്ത്! ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന പ്രസിഡണ്ട്, സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളൊന്നും വഹിക്കാത്ത റിയാസ് ദേശീയ പ്രസിഡണ്ടായി. അതുകൊണ്ട് അവസാനിച്ചില്ല. മന്ത്രിസ്ഥാനവും റിയാസിന് തന്നെ കൊടുത്തു. ഷംസീര്‍ ഇനിയെന്തു ചെയ്യും? കിട്ടാത്ത മുന്തിരി പുളിക്കും എന്നൊന്നും പറയുന്നില്ല. മുന്തിരിഎന്നെങ്കിലും കിട്ടും എന്നേ പ്രതീക്ഷിക്കാനുള്ളു. എം.എല്‍.എ പണിയും മറ്റു ചെറിയ ബിസിനസുകളും നടത്തി ജീവിച്ചുപോകുമ്പോഴാണ് മന്ത്രി റിയാസ് അടുത്ത വെടിപൊട്ടിച്ചത്. എം. എല്‍.എമാര്‍ കരാറുകാര്‍ക്കുള്ള വക്കാലത്തുമായി മന്ത്രിമന്ദിരങ്ങളില്‍ നിരങ്ങരുത് എന്നാണ് ഉത്തരവ്.

ഇതെന്താ വെള്ളരിക്കാപട്ടണമോ എന്നാണ് ഷംസീര്‍ ചോദിക്കുന്നത്. എം.എല്‍. എമാര്‍ പിന്നെ എന്തുചെയ്യും. പാവപ്പെട്ട കോണ്‍ട്രാക്ടര്‍മാരെ അങ്ങനെ ഉപേക്ഷിക്കാന്‍ പറ്റുമോ? കരാറുകാര്‍ കൂടുതല്‍ തുകക്ക് എസ്റ്റിമേറ്റ് തയാറാക്കുന്നുവെന്നും അത് നേടിയെടുക്കാന്‍ എം.എല്‍. എമാരെ സ്വാധീനിക്കുന്നുവെന്നുമാണ് റിയാസിന്റെ പരാതി. എം.എല്‍.എമാര്‍ ഏതായാലും ഈ പണിക്ക് നില്‍ക്കരുത് എന്നാണ് റിയാസ് ഉറപ്പിച്ചു പറയുന്നത്. തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി മന്ത്രി അസന്ദിഗ്ധമായി വ്യക്തമാക്കുകയും ചെയ്തു. ഇതോടെ ഷംസീര്‍ എം. എല്‍.എയുടെ കാലിനടിയിലെ മണ്ണാണ് ഒലിച്ചുപോയത്. കോണ്‍ട്രാക്ടറുടെ കക്ഷത്തിലുള്ള ബാഗിലായിരുന്നു എല്ലാ പ്രതീക്ഷയും അതിനി വേണ്ട എന്നാണ് മന്ത്രി പറയുന്നത്.

ഇതിന്റെ പേരില്‍ പാര്‍ട്ടിയുമായി യുദ്ധത്തിന് പോകുന്നത് മലയോട് ഏറ്റുമുട്ടുന്നത് പോലെയാകുമെന്ന് ഷംസീറിന് അറിയാം. അതുകൊണ്ട് പാര്‍ട്ടി വേദികളില്‍ ചില്ലറ പ്രതിഷേധമൊക്കെ നടത്തി. പക്ഷേ എന്തുഫലം? പാര്‍ട്ടി ഷംസീറിനെ കൈവിട്ടു. സംസ്ഥാന ആക്ടിങ് സെക്രട്ടറിയും ഇടതുമുന്നണി കണ്‍വീനറുമായ എ. വിജയരാഘവന്‍ റിയാസിനെ പിന്തുണച്ചു രംഗത്ത് വന്നു. മുന്‍മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും സംസ്ഥാന കമ്മിറ്റിയില്‍ റിയാസിന്റെ കൂടെ നില്‍ക്കുകയായിരുന്നു. അതോടെ ഷംസീറിന് ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയായി.

മുഹമ്മദ് റിയാസ് കോഴിക്കോട്ട് എം.കെ രാഘവനോട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തോറ്റ നേതാവാണ്. 2014ല്‍ ഷംസീര്‍ വടകരയില്‍ മുല്ലപ്പള്ളിയോടും തോറ്റു. റിയാസിന്റെ തോല്‍വിക്ക്പിന്നില്‍ പാര്‍ട്ടിക്കാര്‍ തന്നെയായിരുന്നുവെന്ന് പറയപ്പെട്ടിരുന്നു. ഷംസീറിന്റെ തോല്‍വിക്ക് കാരണം കോഴിക്കോട്ടെ നേതൃത്വമാണെന്ന ന്യായമാണ് ഉയര്‍ത്തിയിരുന്നത്. ഏതായാലും പാര്‍ട്ടിയില്‍ ന്യൂനപക്ഷ പ്രതിനിധി എന്ന നിലയില്‍ കിട്ടേണ്ട ആനുകൂല്യങ്ങള്‍ റിയാസ് തട്ടിയെടുത്തതിന്റെ വിഷമത്തിലാണ് ഷംസീര്‍. കോടിയേരിയുടെ ആശ്രിതവത്സലനായ ഷംസീര്‍ ഏതായാലും അടങ്ങിയിരിക്കില്ല. തന്നെ അവഹേളിച്ചവരോട് കാലം ചോദിക്കുമെന്നാണ് അദ്ദേഹം പറയാതെ പറയുന്നത്. വെള്ളം എന്ന സിനിമയിലെ ഒരു ഡയലോഗ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ ഉദ്ധരിക്കുന്നു: ‘ഇന്‍സള്‍ട്ട് ആണ് മുരളി ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ്’

ഇത് മുഹമ്മദ് റിയാസിനെയും പാര്‍ട്ടി നേതൃത്വത്തെയും ഉദ്ദേശിച്ചാണോ എന്നൊന്നും ചോദിക്കരുത്. ഏതായാലും അവഹേളനം ഉണ്ടായിരിക്കുന്നു. താന്‍ അത് അനുഭവിച്ചു. പാര്‍ട്ടിക്കുവേണ്ടി ഇത്രയധികം വെള്ളം കോരിയിട്ടും രക്ഷയുണ്ടായില്ല. ഇങ്ങനെയാണെങ്കില്‍ മാറി ചിന്തിക്കേണ്ടിവരും എന്നാണ് ഷംസീര്‍ നല്‍കുന്ന സന്ദേശം. ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി യോഗം അടുത്ത ആഴ്ച ഡല്‍ഹിയില്‍ നടക്കുകയാണ്. യോഗത്തില്‍ മന്ത്രി റിയാസ് ദേശീയ പ്രസിഡണ്ട് സ്ഥാനം ഒഴിയുമെന്നാണ് കരുതുന്നത്. അങ്ങനെ വരുമ്പോള്‍ എന്തെങ്കിലും സാധ്യത ഉണ്ടാവുമോ എന്നാണ് ഷംസീര്‍ ഉറ്റുനോക്കുന്നത്. അഴിച്ചുപണിയിലൂടെ നേതാക്കളുടെ ഇടയിലുള്ള ഭിന്നത ഒഴിവാക്കാന്‍ കഴിയുമോ എന്ന് പാര്‍ട്ടിയും പരിശോധിച്ചേക്കും.

ഏതായാലും കട്ടക്കു നില്‍ക്കുന്ന രണ്ടു നേതാക്കള്‍ പരസ്പരം വാളെടുത്തതോടെ ഡി. വൈ.എഫ്.ഐ അണികള്‍ ആശയക്കുഴപ്പത്തിലാണ്. ആരെ സ്വീകരിക്കണം, ആരെ തള്ളണം എന്ന് അറിയുന്നില്ല. മിസ്റ്റര്‍ മരുമകനെ തള്ളാന്‍ പാര്‍ട്ടി നേതൃത്വം തയാറായല്ല എന്നാണ് സൂചന. കന്നി എം.എല്‍.എയായപ്പോള്‍ തന്നെ മന്ത്രിസ്ഥാനം ഏല്‍പിച്ചു നല്‍കിയ റിയാസിന് ഇനിയും പിന്തുണ ഏറാനാണ് സാധ്യത. പിണറായിയുടെ വഴി പിന്തുടരുന്നതിന്റെ ഭാഗമാണത്രെ എം.എല്‍.എമാരുടെ കോണ്‍ട്രാക്ടര്‍ ബന്ധത്തെപ്പറ്റിയുള്ള പ്രസ്താവന. കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയില്ലാതാവുമോ എന്നാണ് ജനം ചോദിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂര്‍ ഒരുങ്ങുമ്പോള്‍ യുവനേതാക്കളുടെ ഭിന്നാഭിപ്രായം ഏതായാലും വരുംനാളുകളില്‍ പാര്‍ട്ടിയില്‍ പുതിയ വിഭാഗീയതക്ക് വഴിമരുന്നിടും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

columns

കാനഡ- ഇന്ത്യ നയതന്ത്രപ്രശനങ്ങള്‍; ഇരു രാജ്യങ്ങളിലും ആശങ്ക

കാനഡയിലെ സിക്ക് തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ പുറത്താക്കിയ സംഭവം ഇരു രാജ്യങ്ങളിലും ആശങ്ക പരത്തുന്നു.

Published

on

കാനഡയിലെ സിക്ക് തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ പുറത്താക്കിയ സംഭവം ഇരു രാജ്യങ്ങളിലും ആശങ്ക പരത്തുന്നു.ഖലിസ്ഥാന്‍ വാദിയായ തീവ്രവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയത് ഇന്ത്യയുടെ ഏജന്‍സി ആണെന്നും അതില്‍ ഇന്ത്യയുടെ പങ്ക് വെളിച്ചത്തായെന്നും വ്യക്തമാക്കി ഇന്ത്യന്‍ പ്രതിനിധിയെ പുറത്താക്കി.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് ഇക്കാര്യം പാര്‍ലമെന്റില്‍ അറിയിച്ചത്. വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ക്രൂഡോ പറഞ്ഞു. പഞ്ചാബില്‍ പൂജാരിയെ കൊലപ്പെടുത്തിയ കേസിലും 2007ല്‍ സിനിമ തിയേറ്ററില്‍ ബോംബ് വെച്ച കേസിലും പ്രതിയാണ്. ഹര്‍ദീപ് സിംഗ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ തലവനായ സിംഗ് കനഡയിലെ 25 ലക്ഷത്തോളം വരുന്ന സിക്കുകാരില്‍ പ്രമുഖനാണ് സിക്ക് വംശറുടെ സ്വാധീനം കരടിയുടെ രാഷ്ട്രീയത്തില്‍ നിര്‍ണായകമാണ്. ജസ്റ്റിന്‍ ട്രൂ ഡോയുടെ ആരോഹണത്തിലും സിക്കു വംശജര്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഇതിനാലാണ് നടപടിയെന്ന് വിലയിരുത്തപ്പെടുന്നു .ഇന്ത്യന്‍ രഹസ്യന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങി (റോ)ന്റെ ഉദ്യോഗസ്ഥരാണ് കൊലപ്പെടുത്തിയത് എന്നാണ് കാനഡയുടെ ആരോപണം. കഴിഞ്ഞ ജൂണിലാണ് സംഭവം. ഇത് കാനഡയുടെ രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യം സൃഷ്ടിച്ചിരുന്നു.തുടര്‍ന്നാണ് രാജ്യത്തിന്റെ നടപടി കടുത്ത നടപടിയാണ് ഇന്ത്യക്കെതിരായ സ്വീകരിച്ചിരിക്കുന്നത്.

എന്നാല്‍ ഇത് അസംബന്ധമാണെന്നാണ് ഇന്ത്യയുടെ തിരിച്ചടി. കനഡയില്‍ 2 ലക്ഷത്തിലധികം വിദേശികള്‍ പഠനത്തിനും ജോലിക്കായുമായി എത്തിയിട്ടുണ്ട്. അതില്‍ ഒരു ലക്ഷത്തോളം ഇന്ത്യക്കാരാണ് നിരവധി വിദ്യാര്‍ത്ഥികള്‍ ഇതിനകം കനഡയിലേക്ക് പോകാന്‍ ഒരുങ്ങി നില്‍ക്കവെയാണ് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മോശമായിരിക്കുന്നത്. ഇന്ത്യക്കാരായ സിക്ക് വംശജരും തമിഴവും നിരവധി ഇതിനകം കാനഡയില്‍ സ്ഥിരവാസം ഉറപ്പിച്ചിട്ടുണ്ട്. ലോകത്തെ രണ്ടാമത്തെ വലിയ രാജ്യമായ കാനഡയില്‍ നിരവധി സ്ഥലങ്ങള്‍ വിജനമാണ് .ആഗോളതാപനത്തിന്റെ പശ്ചാത്തലത്തില്‍ മഞ്ഞുമലകള്‍ ഉരുകി നിരവധി സ്ഥലങ്ങള്‍ വായോഗ്യമായിരിക്കുകയാണ് .വലിയ പ്രദേശം കാടുകളും ആണ് .പഠനത്തിനും ജോലിക്കുമായി എത്തുന്ന ഇന്ത്യക്കാരില്‍ പകുതിയോളം യുവാക്കളാണ് .ഇവര്‍ക്കായി വീടുകള്‍ പണിതു കൊണ്ടിരിക്കുകയാണ് കാനഡയുടെ ഈ നടപടി .ബന്ധത്തില്‍ വിള്ളലുകള്‍ വീണെങ്കിലും കുടിയേറ്റം തടയപ്പെടില്ല എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാരണം ഇരു രാജ്യങ്ങള്‍ക്കും യുവാക്കളുടെയും മറ്റും കുടിയേറ്റം ആവശ്യമാണ് നിരവധി സര്‍വകലാശാലകള്‍ വിദേശികള്‍ക്കായി ഇവിടെ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. അമേരിക്കന്‍ ഭൂഖണ്ഡത്തിലെ പ്രധാന രാജ്യങ്ങളില്‍ ഒന്നായ കാനഡ ലോകത്തെ നിര്‍ണായക രാഷ്ട്രീയ ശക്തികളില്‍ ഒന്നാണ് .ജി 20 രാജ്യങ്ങളില്‍ പ്രധാനിയും അടുത്തിടെ ന്യൂഡല്‍ഹിയില്‍ നടന്ന ഉച്ചകോടിയില്‍ സംബന്ധിച്ചിരുന്നു .രണ്ടു ദിവസം വൈകിയാണ് അദ്ദേഹത്തിന് വിമാനത്തകരാര്‍ കാരണം തിരിച്ചു കയറി പോകാന്‍ ആയത്.

Continue Reading

columns

ഇന്ത്യയും ഭാരതവും ചരിത്രമെന്ത്

ഇന്ത്യ എന്ന പേര് ഉത്ഭവിക്കുന്നത് സിന്ധുനദിയുമായി ബന്ധപ്പെട്ടാണ്. ഇപ്പോള്‍ പാകിസ്ഥാനില്‍ ഉള്ള സിന്ധു നദി പഴയകാല ഇന്ത്യയിലെ പ്രധാന നദികളില്‍ ഒന്നായിരുന്നു.

Published

on

കെ.പി. ജലീല്‍

ഇന്ത്യ എന്ന പേര് ഉത്ഭവിക്കുന്നത് സിന്ധുനദിയുമായി ബന്ധപ്പെട്ടാണ്. ഇപ്പോള്‍ പാകിസ്ഥാനില്‍ ഉള്ള സിന്ധു നദി പഴയകാല ഇന്ത്യയിലെ പ്രധാന നദികളില്‍ ഒന്നായിരുന്നു. ഇതിന്റെ തീരത്തായാണ് ഏഷ്യയിലെ വലിയൊരു സമൂഹം 30,000ത്തോളം വര്‍ഷം മുമ്പ് ജീവിച്ചത്. ഇവിടെ നിന്ന് വലിയ അകലത്തില്‍ അല്ല. പുരാതന നാഗരികതകളായ മെസോപ്പൊട്ടാമിയയും പേര്‍ഷ്യയും ഇറാനാണ് പേര്‍ഷ്യ എന്ന് അറിയപ്പെട്ടത് .ആര്യന്‍ എന്ന പദത്തില്‍ നിന്നാണ് ഇറാന്‍ ഉത്ഭവിക്കുന്നത്. യൂറോപ്യന്മാരെയാണ് പൊതുവേ ആര്യന്മാര്‍ എന്ന് വിളിച്ചിരുന്നത്. ബൈബിള്‍ എഴുതപ്പെട്ട ഭാഷയാണ് അരാമിക്. ആര്യന്മാരുടെ അധിനിവേശത്തിനു മുമ്പ് സിന്ധു നദീതീരത്ത് ദ്രാവിഡന്മാര്‍ എന്ന വിഭാഗവും ജീവിച്ചിരുന്നതായി ചരിത്രരേഖകളില്‍ കാണാം. അവരാണ് ഇന്നത്തെ ഇന്ത്യയുടെ തെക്കുഭാഗത്തുള്ള മനുഷ്യര്‍ അഥവാ ദ്രാവിഡര്‍ .സിന്ധു നദീതടസംസ്‌കാരം ഉണ്ടാവുന്നത് ക്രിസ്തുവര്‍ഷം ആരംഭത്തിനു മുമ്പ് 2500 ബിസിയിലാണ്.

ഇതിനുമുമ്പ് തന്നെ ലോകത്തിന്റെ പകലാ ഭാഗങ്ങളില്‍ നിന്ന് ഗ്രീക്ക് ,റോമന്‍ ,അറേബ്യ തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് അഥവാ സിന്ധു നദീതടത്തിലേക്ക് ആളുകള്‍ വന്നിരുന്നു കച്ചവടത്തിനായി മറ്റും വന്നവര്‍ പിന്നീട് ഇവിടെ കുടിയേറി പാര്‍ക്കുകയായിരുന്നു .ഇവര്‍ അവരുടേതായ ഭാഷാശൈലി ഉപയോഗിച്ചാണ് സിന്ധു തീര ഭൂവിഭാഗത്തെ ഇന്ത്യ എന്നും ഹിന്ദു എന്നും ഒക്കെ വിളിച്ചത് .യൂറോപ്യന്മാര്‍ ഇന്‍ഡോ എന്ന് വിളിച്ചപ്പോള്‍ അറബികള്‍ ഉച്ചാരണം ചേര്‍ത്ത് ‘ഹിന്ദു’ എന്ന് വിളിക്കുകയായിരുന്നു. ഇന്നും അറേബ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യക്കാരെ ‘ഹിന്ദികള്‍ ‘ എന്നാണ് വിളിക്കാറ് .ഇവിടെ ഉണ്ടായ ഭാഷയാണ് ഹിന്ദി. പേര്‍ഷ്യക്കാര്‍ അഥവാ മധ്യേഷ്യക്കാര്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറാന്‍ വരെ നീളുന്ന ഭൂവിഭാഗത്തെ ജനങ്ങള്‍ ഹിന്ദുസ്ഥാന്‍ എന്നും താന്‍ ചേര്‍ത്ത് വിളിച്ചിരുന്നു. സംസ്‌കൃത വാക്കാണ് സ്ഥാനം അഥവാ സ്ഥലം. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കുമനിസ്ഥാന്‍, എന്നൊക്കെ പറയും പോലെ നൂറ്റാണ്ടുകളായി വിളിച്ചിരുന്ന ഇന്ത്യ എന്ന പേര് അമേരിക്കയിലെ ആദിമനിവാസികള്‍ക്ക് പോലും ചാര്‍ത്തപ്പെട്ടിരുന്നു. അതുകൊണ്ടാണ് അമേരിക്കന്‍ ആദ്യം നിവാസികളെ ‘ റെഡ് ഇന്ത്യന്‍സ്’ എന്ന് വിളിച്ചത് .അമേരിക്ക എന്ന പേര് വരുന്നത് തന്നെ അമേരിഗോ വെസ്പൂച്ചി എന്ന വ്യക്തിയില്‍ നിന്നാണ് അദ്ദേഹം ആകട്ടെ യൂറോപ്പിനും വ്യക്തമായി ഒരു സ്ഥലനാമം ഇല്ലാതിരുന്ന ഇന്ന് അമേരിക്കയെ ആ നാട് കണ്ടുപിടിച്ച കൊളംബസ് ആണ് അവിടുത്തെ ജനതയെ ‘റെഡ് ഇന്ത്യന്‍സ്’ എന്ന് വിളിച്ചത് അതിന് കാരണം കൊളംബസിനെ പണം കൊടുത്ത് നിയോഗിച്ചത് പുരാതന സമ്പന്ന രാജ്യമായ ഇന്ത്യ കണ്ടെത്താന്‍ ആയിരുന്നു .എന്നാല്‍ അദ്ദേഹം വഴിതെറ്റി ഇന്നത്തെ അമേരിക്കയില്‍ എത്തുകയാണ് ഉണ്ടായത്. ശീത പരിസ്ഥിതിയില്‍ ജീവിച്ച യൂറോപ്യന്മാര്‍ വെളുത്തവര്‍ ആയിരുന്നതിനാല്‍ ബ്രൗണ്‍ നിറത്തിലുള്ള അമേരിക്കന്‍ ആദിഭവം ഇന്ത്യന്‍സ് എന്ന ഇന്ത്യയെ എന്ന പേരുമായി ചേര്‍ത്ത് വിളിക്കുകയായിരുന്നു. ഇന്നും ഇന്ത്യന്‍സ് എന്ന് തന്നെയാണ് തദ്ദേശ അമേരിക്കക്കാര്‍ ചരിത്ര രേഖകളില്‍ വിളിക്കപ്പെടുന്നത് .ഇന്ത്യ വിവിധ സാമ്രാജ്യങ്ങള്‍ക്ക് കീഴില്‍ ആയപ്പോഴും ‘ഇന്ത്യ ‘എന്ന് തന്നെയാണ് അറിയപ്പെട്ടത് ആധുനിക ഇന്ത്യയിലും ഇന്ത്യ തന്നെയാണ് ഇന്ത്യ 1947 ല്‍ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ച ഇന്ത്യയുടെ പേര് ഇന്ത്യ എന്ന് തന്നെയാണ് രാഷ്ട്രത്തിന്റെ ഭരണഘടനയില്‍ എഴുതി ചേര്‍ക്കപ്പെട്ടിട്ടുള്ളത് .

എന്നാല്‍ ഇന്ത്യ അഥവാ ഭാരതം എന്ന പേരുകൂടി ഭരണഘടനയില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട് അതിന് പിന്നില്‍ മഹാഭാരതം കഥയാണ് .വേദവ്യാസന്‍ രചിച്ച മഹാഭാരതം എന്ന ഒരേണ പുരേ പുരാണ ഇതിഹാസത്തില്‍ പറയുന്ന പേരാണ് ഭാരതം അഥവാ മഹാഭാരതം .ഇതാണ് ഇപ്പോള്‍ ഹിന്ദു ഹിന്ദുത്വ ആശയക്കാര്‍ ഇന്ത്യ ഒഴിവാക്കി ഭാരതം എന്ന പേര് അടിച്ചേല്‍പ്പിക്കാനുള്ള കാരണം. ഭരണഘടന തന്നെ ഇതിനായി തിരുത്തപ്പെടുന്നു എന്ന ആശങ്കയിലാണ് ലോക ജനതയാകെ ഭാരതം എന്ന് വിളിക്കുമ്പോള്‍ അടിമത്തം അവസാനിപ്പിച്ചതായാണ് സംഘപരിവാറുകാര്‍ അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ ബ്രിട്ടീഷുകാരുടെ ഇംഗ്ലീഷ് ആണ് ഇപ്പോഴും ഇന്ത്യയുടെ ഔദ്യോഗിക രേഖകളില്‍ നാം ഉപയോഗിക്കുന്നത്. പ്രസിഡണ്ട്, പ്രൈം മിനിസ്റ്റര്‍, മിനിസ്റ്റര്‍, മിനിസ്ട്രി തുടങ്ങിയ വാക്കുകള്‍ ഇതിനുദാഹരണം മാത്രമല്ല നൂറ്റാണ്ടുകളായി വിവിധ ജനതകള്‍ കൈമാറി വന്ന സംസ്‌കാരവും ഭാഷയും ആണ് ഇവിടെ ഒറ്റയടിക്ക് തമസ്‌കരിക്കപ്പെടുന്നത്. ഇന്ത്യക്കാരുടെ വേഷം ഭാഷ ഭൂഷാദികള്‍ എല്ലാം പഴയകാല ഇന്ത്യക്കാരുടേതാണ്. മുമ്പുകാലത്ത് കോണകം മാത്രം ധരിച്ചിരുന്ന ഇന്ത്യക്കാര്‍ ഇന്ന് കോട്ടും സൂട്ടും പാന്റും ഒക്കെ ധരിക്കുന്നു. വിവിധ നാടുകളിലെ വസ്ത്രങ്ങള്‍ സൗകര്യത്തിന് അനുസരിച്ച് ഉപയോഗിക്കുന്നു ഇവയെല്ലാം മാറ്റാന്‍ കഴിയുമോ ചോദ്യങ്ങള്‍ നിരവധി ബാക്കി.

 

Continue Reading

Trending