പരാജയത്തില്‍ നിന്നും പാഠം പഠിച്ചു,ഇനി സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ല, വ്യക്തമാക്കി മെട്രോമാന്‍ ഇ ശ്രീധരന്‍. രാഷ്ട്രീയം ഉപേക്ഷിക്കുന്നു എന്നല്ല മറിച്ച് സജീവ രാഷ്ട്രീയത്തിലേക്കില്ല അദ്ദേഹം വ്യക്തമാക്കി. വയസ്സ് 90 ആയി ഈ പ്രായത്തിലും രാഷ്ട്രീയത്തിലേക്ക് കയറിച്ചെല്ലുന്നത് അപകടകരമാണ്. രാഷ്ട്രീയത്തില്‍ ചേര്‍ന്ന സമയത്ത് നല്ല പ്രതീക്ഷയുണ്ടായിരുന്നു. തോറ്റതിന് പിന്നാലെ നിരാശയും ഉണ്ടായി ഇപ്പോള്‍ അതെല്ലാം മാറി. നാടിനെ സേവിക്കാന്‍ രാഷ്ട്രീയം തന്നെ വേണമെന്നില്ല. അദ്ദേഹം പറഞ്ഞു.

എന്നാല്‍ രാഷ്ട്രീയക്കാരന്‍ ആയിട്ടല്ല രാഷ്ട്രീയത്തിലേക്ക് വന്നതെന്നും ഒരു ബ്യൂറോക്രാറ്റ് ആയിട്ടാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നിന്നുള്ള ബിജെപിയുടെ താര സ്ഥാനാര്‍ത്ഥിയായിരുന്നു ഇ ശ്രീധരന്‍. അദ്ദേഹത്തിന്റെ വരവ് പാര്‍ട്ടിക്ക് വലിയ നേട്ടമായി ദേശീയ നേതാക്കള്‍ അടക്കം ചൂണ്ടിക്കാട്ടിയിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനോടായിരുന്നു അദ്ദേഹം പരാജയം ഏറ്റുവാങ്ങിയത്.

എന്നാല്‍ അതേ സമയം കെ റെയില്‍ പദ്ധതി കേരളത്തിന് ഗുണകരമല്ലെന്ന് അദ്ദേഹം പറയുന്നു. അത് വലിയ ആഘാതങ്ങള്‍ ഉണ്ടാക്കും, ഇപ്പോഴുള്ള പദ്ധതി സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനും കഴിയില്ല, സ്ഥലമേറ്റെടുക്കല്‍ മാത്രം വര്‍ഷങ്ങള്‍ നീണ്ടു പോകും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.