സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 240 രൂപ വര്‍ധിച്ച് 36,240 രൂപയായി. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 4530 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്നലെ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞിരുന്നു. എന്നാല്‍ അതിന് പിന്നാലെയാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.