Indepth
കുതിക്കുന്ന വിലയില്‍ പൊള്ളുന്ന ജീവിതം-എഡിറ്റോറിയല്‍
ഇന്ധനവിലയുടെ പകുതിയിലധികം കേന്ദ്ര, സംസ്ഥാന നികുതികളാണ്. വലിയൊരു വരുമാനമാര്‍ഗമായാണ് സര്‍ക്കാരുകള്‍ അതിനെ കാണുന്നത്.
കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് ജനങ്ങളെ ദ്രോഹിച്ച് മതിയാകുന്നില്ലെന്ന് തോന്നുന്നു. ഓരോ ദിവസവും കൂടുതല്‍ വലിയ ഭാരങ്ങളാണ് ജീവിതത്തിനുമേല്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില അടിക്കടി വര്‍ധിപ്പിക്കുകയാണ്. കോവിഡില്‍ വരുമാന മാര്‍ഗങ്ങള്‍ വഴിമുട്ടി ജീവിതം ഗതിമുട്ടിനില്ക്കുമ്പോഴാണ് ദിനംപ്രതിയെന്നോണം പാചകവാതക, പെട്രോള്‍, ഡീസല്‍ വിലകള്‍ കേന്ദ്രം ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. ബുധനാഴ്ച പാചകവാതക വില സിലിണ്ടറിന് 15 രൂപ കൂട്ടിയതോടെ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വില 900 കടന്നിരിക്കുകയാണ്. ഒക്ടോബര്‍ ഒന്നിന് 25 രൂപയാണ് കൂട്ടിയത്. നാല് മാസത്തിനിടെ 100 രൂപയുടെ വര്‍ധന. സിലിണ്ടര്‍ വില ആയിരത്തിലെത്താന്‍ അധിക ദിവസങ്ങള്‍ വേണ്ടിവരില്ല. അതുകൊണ്ടും കേന്ദ്രത്തിന്റെ പ്രഹരങ്ങള്‍ അവസാനിച്ചില്ല. തൊട്ടുപിന്നാലെ പെട്രോള്‍, ഡീസല്‍ വിലയും കൂട്ടി. ഡീസല്‍ ലിറ്ററിന് 36 പൈസയും പെട്രോള്‍ ലിറ്ററിന് 30 പൈസയും. ഇപ്പോള്‍ സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 105.48 രൂപയും ഡീസല്‍ ലിറ്ററിന് 98.71 രൂപയും കൊടുക്കണം.
സാധാരണഗതിയില്‍ ഭരണകൂടങ്ങള്‍ ജനരോഷം ഭയന്ന് ഇന്ധന വിലകളെ തൊടാന്‍ രണ്ടുവട്ടം ആലോചിക്കാറുണ്ട്. അനിവാര്യഘട്ടത്തിലാണെങ്കില് കൂടി അല്പം സാവകാശം കൊടുത്തേ വില കൂട്ടാറുള്ളൂ. അതുതന്നെ വലിയ പ്രക്ഷോഭങ്ങള്‍ക്ക് തിരികൊളുത്തുകയും ചെയ്യും. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മതേതരസഖ്യം രാജ്യം ഭരിച്ചിരുന്ന കാലത്ത് വര്‍ഷത്തിലൊരിക്കലുണ്ടാകുന്ന പെട്രോള്‍, ഡീസല്‍ വില വര്‍ധന പോലും സമരങ്ങളിലും ബന്ദിലും അവസാനിക്കുകയായിരുന്നു പതിവ്. അക്കാലത്ത് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വിലയിലുണ്ടാകുന്ന ഉയര്‍ച്ച താഴ്ചകള്‍ ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുകയും ചെയ്തിരുന്നു. ബി.ജെ.പി അധികാരത്തിലെത്തിയ ശേഷമുള്ള സ്ഥിതി അതല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിച്ച ശേഷം പ്രത്യേകിച്ചും സ്ഥിതി മാറിമറിഞ്ഞിരിക്കുന്നു. ഇപ്പോള്‍ മുന്നോട്ടുള്ള വില പിന്നെ പിന്നോട്ടില്ല. പെട്രോള്‍, ഡീസല്‍ വില നിരന്തരം കുതിച്ചുകൊണ്ടിരിക്കുന്നു. സാധാരണക്കാരന് അല്പമെങ്കിലും ആശ്വാസകരമായിരുന്ന സബ്സിഡി പോലും തന്ത്രപൂര്‍വം റദ്ദാക്കിയാണ് പാചകവാതക വില അടുക്കളകളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് കാലത്ത് രാജ്യത്തിന്റെ ശ്രദ്ധ മുഴുവന്‍ മഹാമാരിയില്‍ കേന്ദ്രീകരിച്ചിരിക്കുമ്പോള്‍ പിന്‍വലിച്ച സബ്സിഡി ഇതുവരെ പുന:സ്ഥാപിച്ചിട്ടില്ല. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതാണ് പുതിയ നിരക്ക് വര്‍ധനക്ക് കാരണമെന്ന വാദത്തില്‍ ഒരു കഴമ്പുമില്ല. അന്താരാഷ്ട്ര വിപണിയില്‍ വില താഴ്ന്നിരിക്കുമ്പോള്‍ പോലും ഇന്ത്യയില്‍ പലവട്ടം ഉയരത്തിലേക്ക് പോയിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില ബാരലിന് 20 ഡോളറിലേക്ക് കൂപ്പുകുത്തിയപ്പോള്‍ പോലും രാജ്യത്ത് മാറ്റമുണ്ടായില്ല.
ഇന്ധനവിലയുടെ പകുതിയിലധികം കേന്ദ്ര, സംസ്ഥാന നികുതികളാണ്. വലിയൊരു വരുമാനമാര്‍ഗമായാണ് സര്‍ക്കാരുകള്‍ അതിനെ കാണുന്നത്. കോവിഡില്‍ ജീവിതം മരവിച്ചിരിക്കുമ്പോള്‍ പോലും നികുതിയെ തൊടാന്‍ സര്‍ക്കാര്‍ കൂട്ടാക്കിയില്ല. എണ്ണ വിപണിയില്‍ കാലുറപ്പിച്ചിരിക്കുന്ന സ്വന്തക്കാരായ സ്വകാര്യ കമ്പനികള്‍ക്ക് തണലൊരുക്കാന്‍ കൂടിയാണ് കേന്ദ്രം ഇപ്പോള്‍ ഇന്ധന വിലകള്‍ വര്‍ധിപ്പിക്കുന്നതെന്ന് ഓര്‍ക്കേണ്ടതുണ്ട്. കോര്‍പറേറ്റുകളുടെ ലാഭത്തില്‍ മാത്രമാണ് കേന്ദ്രത്തിന് താല്പര്യം. ഇന്ധന വിലകള്‍ സാധാരണക്കാരനെ ബാധിക്കുന്ന വിഷയങ്ങളാണ്. ജനക്ഷേമകരമായ പദ്ധതികള്‍ കേന്ദ്രത്തിന്റെ ആലോചനയില്‍ വരുന്നില്ല. പകരം കുതന്ത്രങ്ങളും ജനദ്രോഹവും മാത്രം അജണ്ടയാക്കി സര്‍ക്കാര്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നു. പെട്രോള്‍, ഡീസല്‍, പാചകവാതക വിലകള്‍ പാവപ്പെട്ടവന്റെ ജീവിതത്തിലുണ്ടാക്കുന്ന പ്രത്യാഘതങ്ങള്‍ ഭീകരമാണ്. പൊതുവിപണി വിലയില്‍ അത് വലിയ വേലിയേറ്റമുണ്ടാക്കും. മെയ് മുതല്‍ കടത്തു ചെലവ് ഗണ്യമായി ഉയര്‍ന്നതു കാരണം അവശ്യസാധനങ്ങള്‍ക്ക് ഓരോ ദിവസവും പൊള്ളുന്ന വിലയാണ് ജനം നല്‍കുന്നത്. ഡീസല്‍ വില നൂറിനോട് അടുത്ത സാഹചര്യത്തില്‍ കടത്തുകൂലി വീണ്ടും വര്‍ധിക്കുകയാണ്. അത് ചെറുകിട വ്യവസായങ്ങളെയും വ്യാപാരത്തെയും പ്രതികൂലമായി ബാധിക്കും. കോവിഡ് പ്രതിസന്ധിയില്‍ അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന നിര്‍മാണ മേഖലകള്‍ക്കും വ്യവസായങ്ങള്‍ക്കും അസംസ്കൃത വസ്തുക്കളെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണുള്ളത്. പൊള്ളുന്ന വിലക്കയറ്റങ്ങള്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ ജനങ്ങളുടെ ക്രയശേഷിയെ തളര്‍ത്തിയിട്ടുണ്ട്. ഇതേക്കുറിച്ചൊന്നും ചിന്തയില്ലാതെ തോന്നിയതുപോലെ വില കൂട്ടുന്നതില്‍ കേന്ദ്രത്തിന് അല്പം പോലും കുറ്റബോധമില്ലെന്നതാണ് ഏറെ അത്ഭുതകരം.
വിലക്കയറ്റത്തില്‍ മുതുകൊടിഞ്ഞിട്ടും പരാതികളോ പരിഭവങ്ങളോ ഇല്ലാതെ എല്ലാം വിധിയെന്ന് സമാധാനിച്ച് ജനം ഭരണകൂടത്തിന്റെ കത്തിക്ക് സ്വയം തല വെച്ചുകൊടുക്കുന്നു. ഇത്രയും ഭീകരമായ നിസ്സംഗതക്ക് ചരിത്രത്തില്‍ ഒരിക്കല്‍ പോലും ഇന്ത്യ സാക്ഷിയായിട്ടില്ല. എന്തു സംഭവിച്ചാലും പ്രതികരിക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നതിന്റെ വിലയാണ് ഇന്ധനങ്ങളിലൂടെയും അവശ്യസാധനങ്ങളിലൂടെയും ജനങ്ങളിപ്പോള്‍ നല്കിക്കൊണ്ടിരിക്കുന്നത്.
Indepth
ഗസയില്‍ ഇസ്രാഈല്‍ നരനായാട്ട്; ഗര്‍ഭിണികളെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തി ശരീരത്തിലേക്ക് ബുള്‍ഡോസര്‍ കയറ്റിയിറക്കി ഇസ്രാഈല്‍ സൈന്യം
കഴിഞ്ഞ ദിവസം ഇസ്രാഈല്‍ സൈന്യം കമാല്‍ അദ്വാന് ആശുപത്രിയിലെ മൃതദേഹങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വികൃതമാക്കുന്നുവെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഫലസ്തീനില്‍ അതിക്രൂരമായ ആക്രമണങ്ങള്‍ തുടര്‍ന്ന് ഇസ്രാഈല്‍ സൈന്യം. ഗസയിലെ താല് അല്‍ സതാറില്‍ 4 ഗര്‍ഭിണികളെ ഇസ്രാഈല്‍ സൈന്യം വെടിവെച്ച് കൊലപ്പെടുത്തുകയും ശരീരത്തിലേക്ക് ബുള്‍ഡോസര്‍ കയറ്റിയിറക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിലെ അല്‍ ഔദ ആശുപത്രിയിലേക്ക് പോയ ഗര്‍ഭിണികളെയാണ് സൈന്യം ദാരുണമായി കൊലപ്പെടുത്തിയത്.
ബുള്‍ഡോസര്‍ കയറി വികൃതമായ സ്ത്രീകളുടെ ശരീരം ഇസ്രാഈല്‍ സൈന്യം സംസ്കരിക്കാതിരിക്കുകയും റോഡില്‍ ഉപേക്ഷിച്ചതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീനിലെ സാധാരണ പൗരന്മാരാണെന്ന് തെളിയിക്കുന്ന വെള്ളക്കൊടി പക്കലുണ്ടായിട്ടും സ്ത്രീകളെ സൈന്യം ഓടിക്കുകയും ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
താല് അല്‍ സതാറിന്റെ നിയന്ത്രണം പൂര്‍ണമായും ഇസ്രാഈല്‍ പിടിച്ചെടുത്തിട്ട് രണ്ടിലധികം ആഴ്ചകളായെന്നാണ് റിപ്പോര്‍ട്ട്. ഗര്‍ഭിണികള്‍ക്ക് നേരെയുള്ള ആക്രമണം നടന്നത് ഡിസംബറിന്റെ ആദ്യ വാരത്തിലാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 4 ഗര്‍ഭിണികളുടേതടക്കം ഈ പ്രദേശത്ത് നിന്നും ആശുപത്രിയില്‍ നിന്നും വികൃതമാക്കപെട്ട മൃതശരീരങ്ങള്‍ അധികൃതര്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രകോപനങ്ങളും മറ്റു പ്രത്യാക്രമണങ്ങളും ഇല്ലാതെ തന്നെ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നവര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കിടയിലേക്കും ഇസ്രാഈല്‍ സൈന്യം ബുള്‍ഡോസര്‍ ഇടിച്ചുകയറ്റുകയായിരുന്നു.
ഈ ആക്രമണത്തിലാണ് 2 ഗര്‍ഭിണികള്‍ കൊലപ്പെട്ടതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ആശുപത്രി പരിസരത്ത് ഇസ്രാഈല്‍ സൈന്യം നടത്തിയത് കൂട്ടക്കൊലയാണെന്നും മനുഷ്യത്വമില്ലായ്മയുമാണെന്ന് സംഭവത്തിന്റെ ദൃക്സാക്ഷി അല്‍ജസീറയോട് പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഇസ്രാഈല്‍ സൈന്യം കമാല്‍ അദ്വാന് ആശുപത്രിയിലെ മൃതദേഹങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വികൃതമാക്കുന്നുവെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഹമാസ് നേതാക്കളുടെ താവളമെന്ന് ആരോപിച്ച് കമാല്‍ അദ്വാന് ആശുപത്രിയിലേക്ക് ഇസ്രാഈല്‍ സൈന്യത്തിന്റെ ബുള്‍ഡോസറുകള്‍ ഇടിച്ചുകയറിയത്. ആശുപത്രിയുടെ വളപ്പില്‍ സംസ്ക്കരിക്കേണ്ടി വന്ന മൃതദേഹങ്ങള്‍ ഇസ്രാഈല്‍ ബുള്‍ഡോസറുകള്‍ പുറത്തേക്ക് വലിച്ചിടുകയായിരുന്നെന്ന് ഡോക്ട്ടര്മാര് അറിയിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
Indepth
ഇസ്രാഈലുമായുള്ള നയതന്ത്രബന്ധം ബൊളീവിയ അവസാനിപ്പിച്ചു
ഗസ്സയിലെ ആക്രമണങ്ങളില്‍ ഇസ്രാഈല്‍ മനുഷ്യസമൂഹത്തിനെതിരെ കുറ്റകൃത്യങ്ങള്‍ ചെയ്തതായി ആരോപിച്ച് ചൊവ്വാഴ്ച ഇസ്രാഈലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതായി ബൊളീവിയ സര്‍ക്കാര്‍ അറിയിച്ചു.
ഗസ്സയിലെ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ബൊളീവിയ ഇസ്രാഈലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചു. ഗസ്സയിലെ ആക്രമണങ്ങളില്‍ ഇസ്രാഈല്‍ മനുഷ്യസമൂഹത്തിനെതിരെ കുറ്റകൃത്യങ്ങള്‍ ചെയ്തതായി ആരോപിച്ച് ചൊവ്വാഴ്ച ഇസ്രാഈലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതായി ബൊളീവിയ സര്‍ക്കാര്‍ അറിയിച്ചു.
ബൊളീവിയ ‘ഗസ്സയില്‍ നടക്കുന്ന ആക്രമണാത്മകവും ആനുപാതികമല്ലാത്തതുമായ ഇസ്രാഈലി സൈനിക ആക്രമണത്തെ എതിര്‍ത്തും അപലപിച്ചും ഇസ്രാഈലി രാഷ്ട്രവുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കാന്‍ തീരുമാനിച്ചു. ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഫ്രഡി മണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത മാമണി ഭക്ഷണം, വെള്ളം, ജീവിതത്തിന് ആവശ്യമായ മറ്റ് ഘടകങ്ങള്‍ എന്നിവയിലേക്ക് പ്രവേശിക്കുന്നത് തടയുന്ന ഉപരോധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഫലസ്തീന് ജനതയ്ക്കെതിരെ ഗസ്സയില്‍ നടക്കുന്ന മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങളെ പരിഗണിച്ചാണഅ വാര്‍ത്താസമ്മേളനം വിളിച്ചതെന്ന് ഇടക്കാല വിദേശകാര്യ മന്ത്രി മരിയ നെല പ്രദ പറഞ്ഞു. ഇതിനോട് ഇസ്രാഈ ല്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.
ഗസ്സയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രാഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ബൊളീവിയ. ഇസ്രാഈലിനെ അപലപിക്കാനും ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കാനും നിലവിലെ പ്രസിഡന്റ് ലൂയിസ് ആര്‍സിനോട് സോഷ്യല്‍ മീഡിയയില്‍ മൊറേല്‍സ് സമ്മര്‍ദ്ദം ചെലുത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇന്നലത്തെ പ്രഖ്യാപനം.
തിങ്കളാഴ്ച ബൊളീവിയയിലെ ഫലസ്തീന് അംബാസഡറുമായി ആര്‍സെ കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം കൊളംബിയയും ചിലിയും ഇസ്രാഈലില്‍ നിന്നും നയതന്ത്രപ്രതിനിധികളെ തിരിച്ചുവിളിച്ചിട്ടുണ്ട്.
അതേസമയം ഒക്ടോബര്‍ 7 മുതല്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ 3,542 കുട്ടികളടക്കം 8,525 പേര് കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ അധികൃതര്‍ അറിയിച്ചു.ഗസ്സയിലെ 2.3 ദശലക്ഷത്തിലധികം വരുന്ന സിവിലിയന്‍ ജനസംഖ്യയില്‍ 1.4 ദശലക്ഷത്തിലധികം പേര് ഭവനരഹിതരാണെന്ന് യുഎന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. സാധാരണക്കാരുടെ വീടുകളെ ഹമാസ് പോരാളികളും കമാന്‍ഡര്‍മാരും മറയായി ഉപയോഗിക്കുന്നതായി ഇസ്രാഈല്‍ സൈന്യം ആരോപിച്ചു
FOREIGN
ജി-20 ഉച്ചകോടി കരടുരേഖ തയ്യാറായി ഒത്തുതീർപ്പിൽ എത്തുമോ എന്ന ആശങ്ക തുടരുന്നു
സംതപ്രസ്താവനയുടെ കരടുരേഖ തയ്യാറായെന്ന് ജി20 പ്രസിഡൻറ് കൂടിയായ ഇന്ത്യ വ്യക്തമാക്കിയെങ്കിലും രാഷ്ട്ര നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത തുടരുകയാണ് ഉക്രൈൻ വിഷയത്തിലാണ് പ്രധാനമായും അഭിപ്രായഭിന്നത നിലനിൽക്കുന്നത് .
ജി – 20 ഉച്ചകോടി നാളെയും മറ്റന്നാളും ഡൽഹിയിൽ നടക്കാനിരിക്കെ രാജ്യം നേതാക്കൾ തമ്മിലുള്ള സംയുക്ത പ്രസ്താവന ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയം തുടരുന്നു .സംതപ്രസ്താവനയുടെ കരടുരേഖ തയ്യാറായെന്ന് ജി20 പ്രസിഡൻറ് കൂടിയായ ഇന്ത്യ വ്യക്തമാക്കിയെങ്കിലും രാഷ്ട്ര നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത തുടരുകയാണ് ഉക്രൈൻ വിഷയത്തിലാണ് പ്രധാനമായും അഭിപ്രായഭിന്നത നിലനിൽക്കുന്നത് .
അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും ഉക്രൈൻ വിഷയം ഉന്നയിക്കുമ്പോൾ യുക്രൈനിൽ കടന്നുകയറിയ റഷ്യ വിഷയം ചർച്ച ചെയ്യരുതെന്ന് നിലപാടിലാണ്. രാഷ്ട്രീയ വിഷയങ്ങൾ സാധാരണയായി വരാറില്ലെന്നാണ് റഷ്യയുടെ വാദം .ജി 20യിലെ പ്രധാന രണ്ട് രാജ്യങ്ങളായ റഷ്യയുടെയും ചൈനയുടെയും രാഷ്ട്ര നേതാക്കൾ ലോകത്തിന് എത്തിയിട്ടില്ല.
റഷ്യയെ പിന്തുണച്ച് ചൈന നിലനിൽക്കുന്നതിനാൽ അമേരിക്ക യൂറോപ്യൻ ചേരിയും റഷ്യ ചൈന ചേരിയും എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ് അധ്യക്ഷപദവി വഹിക്കുന്ന ഇന്ത്യയുടെ നിലപാട് ഇവിടെ നിർണായകമാണ്. ഇന്ത്യൻ പ്രതിനിധി അമിതാഭ് കാന്താണ് സംയുക്ത പ്രസ്താവനയുടെ കരടു രേഖ തയ്യാറായി എന്ന് അറിയിച്ചത് .എന്നാൽ കരടി രേഖ രാഷ്ട്ര നേതാക്കളെ കാണിച്ച ശേഷമേ അന്തിമ രേഖയിലേക്ക് പോവുകയുള്ളൂ എന്നാണ് അമിതാഭ് കാന്ത് വ്യക്തമാക്കിയത്.
ഇതിനർത്ഥം രാഷ്ട്ര നേതാക്കളുടെ സമ്മതത്തോടെ മാത്രമേ സംയുക്ത പ്രസ്താവന ഉണ്ടാകൂ എന്നാണ്. വിഷയത്തിൽ തർക്കം തുടർന്നാൽ ജീ 20 സമ്മേളനം പരാജയം ആകുമോ എന്ന ആശയം ഇപ്പോഴും നിലനിൽക്കുകയാണ്. അമേരിക്കൻ പ്രസിഡൻറ് ജോബൈഡൽ ഇന്ന് വൈകിട്ട് ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീട്ടിൽ മോദിയുമായി സംഭാഷണം നടത്തിയെങ്കിലും ഉക്രൈൻ വിഷയം അല്ല എന്നാണ് വിവരം.
എന്നാൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം സുദൃഢമാക്കുകയാണ് ചർച്ചയുടെ ലക്ഷ്യം എന്നാണ് പുറത്തുവരുന്ന വിവരം. അമേരിക്കയിൽ നിന്ന് സൈനിക ആവശ്യങ്ങൾക്കുള്ള ജെറ്റ് എഞ്ചിനും ഡ്രോണും വാങ്ങാൻ കരാറായതായാണ് വിവരം. അമേരിക്കയുമായി ഇന്ത്യ അടുത്ത ബന്ധം സൂക്ഷിക്കുന്നത് ചൈനയെ അലട്ടുന്നുണ്ട്. റഷ്യയ്ക്ക് വിഷയത്തിൽ ചൈന നൽകുന്ന പിന്തുണ റഷ്യയുടെ നിലപാട് നിർണായകമാക്കുകയാണ്.
യുക്രൈന് അധിനിവേശം കാരണമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കിണഞ്ഞു പരിശ്രമിക്കുകയാണ്.ഇന്ത്യ റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങി യൂറോപ്പിൽ നൽകുകയാണ് ചെയ്യുന്നത് .ഇരുചേരിയുമായും സൂക്ഷിക്കുന്ന ബന്ധം ഇന്ത്യയ്ക്ക് ജി 20 അധ്യക്ഷപദവിയിലിരുന്നു കൊണ്ടും തുടരാൻ ആകുമോ എന്നാണ് സർവ്വരും ഉറ്റുനോക്കുന്നത് .അതുകൊണ്ടുതന്നെ യോഗം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകവുമാണ്.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala17 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala15 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala13 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala14 hours agoഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം
-
kerala2 days agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം

