സിഡ്‌നി: ക്രിസ് ഗെയ്ല്‍ തന്നെ ജനനേന്ദ്രിയം കാണിച്ചെന്ന പരാതിയുമായി മസാജ് തെറാപ്പിസ്റ്റ് ലിനെ റസല്‍ രംഗത്ത്. 2015 ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ വെസ്റ്റ് ഇന്‍ഡീസ് ഡ്രസിംഗ് റൂമില്‍ വെച്ചാണ് സംഭവമെന്ന് ലിനെ പറഞ്ഞു. ക്രിസ് ഗെയ്‌ലിന്റെ ഭാഗത്തുനിന്ന് തനിക്ക് ഇത്തരത്തില്‍ ഒരു ദുരനുഭവം ഉണ്ടായി. ഡ്രസിംഗ് റൂമിലെത്തിയപ്പോള്‍ എന്താണ് തിരയുന്നതെന്ന് ഗെയ്ല്‍ ചോദിച്ചെന്നും ഈ നേരം ഇതാണോ നോക്കുന്നതെന്ന് പറഞ്ഞ് ഗെയ്ല്‍ ജനനേന്ദ്രിയം കാണിക്കുകയുമായിരുന്നുവെന്ന് അവര്‍ പറഞ്ഞു. തുടര്‍ന്ന് കണ്ണ് മൂടി അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു താനെന്ന് ലിനെ റസല്‍ പറഞ്ഞു. രണ്ടുമണിക്കൂറിലധികം നേരം തനിക്ക് കരച്ചിലടക്കാനായില്ലെന്നും പരാതിക്കാരി കോടതിയില്‍ മൊഴി നല്‍കി. തലേദിവസം വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരമായ സ്മിത്തില്‍ നിന്നും ഇത്തരം അനുഭവം ഉണ്ടായതായും ലിനെ റസല്‍ കൂട്ടിച്ചേര്‍ത്തു.