crime

നഗ്ന ഫോട്ടോ അയയ്ക്കുമെന്ന് ലോൺ ആപ്പ് ഭീഷണി: രണ്ടു കുട്ടികളുടെ അമ്മയായ യുവതി ജീവനൊടുക്കി

By webdesk13

August 21, 2024

ഓൺലൈൻ ലോൺ ഭീഷണിയിൽ മനംനൊന്ത യുവതി ജീവനൊടുക്കി. വേങ്ങൂർ എടപ്പാറ സ്വദേശിനി ആരതിയാണ് മരിച്ചത്. കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു യുവതിയുടെയും ഭർത്താവിന്റെയും ഫോണിലേക്ക് നഗ്ന ഫോട്ടോകൾ അയച്ചു നൽകുമെന്ന് ഓൺലൈൻ ലോൺ ദാതാക്കൾ ഭീഷണിപ്പെടുത്തിയെന്ന് പരാതി.

ആരതിയുടെ മരണശേഷവും ഫോണിലേക്ക് ചില ഫിനാൻസ് സ്ഥാപനത്തിന്റെ പേരിൽ ഫോൺവിളികൾ വന്നു. കുറുപ്പുംപടി പോലീസ് മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. ഭർത്താവ് അനീഷ് വിദേശത്താണ്. മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലാണ്. ഏഴും മൂന്നും വയസ്സ് പ്രായമുള്ള രണ്ട് കുട്ടികളുണ്ട്.