തദ്ദേശ സ്ഥാപനങ്ങളിലെ സീറ്റ് സംവരണം അന്‍പത് ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന് സുപ്രിംകോടതി. മഹാരാഷ്ട്രയിലെ ജില്ലാ പരിഷത്തുകളിലും പഞ്ചായത്ത് സമിതികളിലും 27 ശതമാനം ഒബിസി സംവരണം ഏര്‍പ്പെടുത്തിയ വകുപ്പ് റദ്ദാക്കി. കൃഷ്ണമൂര്‍ത്തി കേസില്‍ ഭരണഘടനാ ബെഞ്ചില്‍ നിന്നുണ്ടായ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാകുമെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.