kerala

തദ്ദേശ തിരഞ്ഞെടുപ്പ് ; മെച്ചപ്പെട്ട പേളിങ്‌, പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര

By webdesk18

December 09, 2025

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞുപ്പ് നടക്കുന്ന ഏഴുജില്ലകളില്‍ ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിടുടുമ്പോള്‍ 20 ശതമാനംപോളിങ് രേഖപ്പെടുത്തി. പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയാണ്.

കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പറേഷനുകള്‍ ഉള്‍പ്പെടെ 595 തദ്ദേശസ്ഥാപനങ്ങളില്‍ 11,168വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 15,432 പോളിംഗ് സ്റ്റേഷനുകളാണ് ഒന്നാംഘട്ടത്തിലുള്ളത്. ആദ്യ ഘട്ടത്തില്‍ ആകെ 480 പ്രശ്‌നബാധിത ബൂത്തുകളുണ്ട്.

ആദ്യം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌ന ബാധിത ബൂത്തുകളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 186 പ്രശ്‌ന ബാധിത ബൂത്തുകളാണ് തിരുവനന്തപുരത്തുള്ളത്. 36,630 സ്ഥാനാര്‍ഥികളും 1.32 കോടി വോട്ടര്‍മാരുമാണ് ഒന്നാംഘട്ടത്തിലുണ്ട്. 11ന് തെരഞ്ഞെടുപ്പ് നടക്കുന്ന തൃശൂര്‍ മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലയില്‍ ഇന്ന് പരസ്യപ്രചാരണം അവസാനിക്കും. 13നാണ് എല്ലായിടത്തും വോട്ടെണ്ണല്‍ നടക്കുക.