ന്യൂഡല്‍ഹി: രാജ്യത്താകെ ഇനി ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സിതാരാമന്‍ അറിയിച്ചു. പ്രാദേശികമായി നിയന്ത്രണങ്ങള്‍ മാത്രമേ ഉണ്ടാകൂവെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടം അതിരൂക്ഷമായി തുടരുകയാണ്. ഇന്നലെ മാത്രം 1.84 ലക്ഷം പുതിയ രോഗികളെ കണ്ടെത്തി. പ്രതിദിന കേസുകളിലെ റെക്കോര്‍ഡാണിത്. പ്രതിദിന മരണസംഖ്യയും ആയിരം കടന്നു.

അതേസമയം മഹാരാഷ്ട്രയില്‍ ഇന്ന് രാത്രി എട്ടു മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്.