ലണ്ടന്‍: ലണ്ടനില്‍ 27 നില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. വടക്കന്‍ കെന്‍സിങ്ടണില്‍ ലാന്‍കാസ്റ്റര്‍ വെസ്റ്റ് എസ്‌റ്റേറ്റ് കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഒട്ടേറെ പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. കനത്ത പുക ശ്വസിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആളപായം സംബന്ധിച്ച വിവരങ്ങളൊന്നും കൃത്യമായി ലഭ്യമല്ല. കെട്ടിടത്തിന്റെ 27 നിലകളിലും പൂര്‍ണമായും തീ പടര്‍ന്നിരിക്കുകയാണ്. പ്രാദേശിക സമയം പുലര്‍ച്ചെ 1.15ഓടെയാണ് തീപിടിത്തമുണ്ടായത്. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. കെട്ടിടത്തില്‍ 120 ഫ്‌ളാറ്റുകളാണുള്ളത്. നാല്‍പതോളം അഗ്നിശമന സേനാ യൂണിറ്റുകളുടെയും 200ഓളം അഗ്നിശമനസേനാംഗങ്ങളുടെയും സഹായത്തോടെ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.

https://www.youtube.com/watch?v=UOrcRBzJwT4