X

കിഴക്കന്‍ ലഡാക്കിലെ പട്രോളിങ് പോയിന്റുകളുടെ നിയന്ത്രണം നഷ്ടപ്പെട്ടു; നഷ്ടമായത് 65-ല്‍ 26 എണ്ണം

കിഴക്കന്‍ ലഡാക്കിലുള്ള 65 പട്രോളിങ് പോയിന്റുകളില്‍ 26 എണ്ണത്തിന്റെ നിയന്ത്രണം ഇന്ത്യക്കു നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. ചൈനയുമായി അതിര്‍ത്തിത്തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.

പട്രോളിങ് പോയന്റുകളുടെ നിയന്ത്രണം നഷ്ടമായത് അതീവ ഗൗരവമുള്ള വിഷയമാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി 3,500 കിലോമീറ്ററാണ്. അതില്‍ കാരക്കോറം പാസ് മുതല്‍ ചുമുര്‍ വരെ നിലവില്‍ 65 പട്രോളിങ് സ്‌റ്റേഷനുകളാണുള്ളത്. ഇതില്‍ 26 എണ്ണത്തിന്റെ നിയന്ത്രണമാണ് ഇന്ത്യക്ക് നഷ്ടമായത്.

കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ വിവരങ്ങളാണു പുറത്തു വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

പട്രോളിങിന് പോകാത്ത പോയിന്റുകളില്‍ ഇന്ത്യക്കാരെ കാണാത്ത സ്ഥലങ്ങളിലേക്ക് ചൈനീസ് സൈന്യം എത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. ബഫര്‍സോണില്‍ ഇന്ത്യന്‍ പട്രോളിങ് ചൈന എതിര്‍ക്കുന്നുണ്ടെന്നും അത് അവരുടെ സ്ഥലമാണെന്ന് അവകാശപ്പെടുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

webdesk13: