ഗുവാഹത്തി: ടോക്കിയോ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവും ബോക്‌സിങ് താരവുമായ ലവ്‌ലിന ബോര്‍ഗോഹെയ്‌നെ ഇനി പൊലീസ് വേഷത്തില്‍. അസം പൊലീസില്‍ ഡെപ്യൂട്ടി സൂപ്രണ്ടായാണ് ലവ്‌ലിന ചുമതലയേറ്റത്. മേരി കോമിന് ശേഷം ബോക്‌സിങില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയന്ന ആദ്യ താരമാണ് ലവ്‌ലിന.

ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ടുവട്ടം വെങ്കലം നേടിയിട്ടുള്ള അവര്‍ അസമില്‍നിന്ന് ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യ വനിതയാണ്. സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ തുര്‍ക്കിയുടെ ബുസെനാസ് സുര്‍മെലെനിയോട് തോല്‍വി വഴങ്ങിയതോടെയാണ് വെങ്കലമെഡല്‍ ലഭിച്ചത്.