സാവോപോളോ: അഴിമതികേസില്‍ 12 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട ബ്രസീലിയന്‍ മുന്‍ പ്രസിഡന്റ് ലൂയിസ് ഇസാസിയോ ലുല ദ സില്‍വ കീഴടങ്ങി. രണ്ടു ദിവസമായി സ്റ്റീല്‍വര്‍ക്കേഴ്‌സ് യൂണിയന്‍ ഓഫീസിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. ഇന്നലെ സ്വന്തം ഓഫീസിലെത്തിയ അദ്ദേഹം പൊലീസിനു മുമ്പാകെ കീഴടങ്ങുകയായിരുന്നു. നേരത്തെ അറസ്റ്റ് നീട്ടണമെന്നാവശ്യപ്പെട്ട് സില്‍വ നല്‍കിയ ഹര്‍ജി ബ്രസീല്‍ സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് സില്‍വ കീഴടങ്ങിയത്.
ബ്രസീലിലെ പൊതുമേഖല എണ്ണക്കമ്പനിയായ പെട്രോബ്രാസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒ.എ.എസ് എന്ന സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് കരാര്‍ നല്‍കിയതിന് കൈക്കൂലി വാങ്ങിയെന്നാണ് ലുലക്കെതിരായ ആരോപണം.