എറണാകുളം ലുലു മാളില്‍ തോക്ക് കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പ്രതിയെന്ന് സംശയിക്കുന്ന 80 വയസ് തോന്നിക്കുന്ന ആളാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്ന് ഡിസിപി ഐശ്വര്യ ഡോംഗ്‌റെ പറഞ്ഞു. കളമശേരി സ്വദേശിയായ ആലുവയില്‍ താമസിക്കുന്നയാളെ കാറ് പരിശോധിച്ച ശേഷമാണ് പിടികൂടിയത്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. തോക്കും വെടിയുണ്ടകളും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. തോക്കിനൊപ്പം ലഭിച്ച കത്തിലെ വിവരങ്ങളും പരിശോധിക്കുന്നുണ്ട്.