കൊച്ചി: ഇന്ത്യയിലെ ആദ്യ മുസ്‌ലിംപള്ളിയായ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദിന്റെ പുനര്‍നിര്‍മാണത്തിന് പ്രഖ്യാപിച്ച അഞ്ചു കോടിയുടെ ധനസഹായത്തില്‍ രണ്ടു കോടി കൈമാറി വ്യവസായി എംഎ യൂസഫലി.

യൂസഫലിയുടെ സെക്രട്ടറി ഇഎ ഹാരിസ് മഹല്ല് പ്രസിഡണ്ട് ഡോ പിഎ മുഹമ്മദ് സഈദിനും ജനറല്‍ സെക്രട്ടറി എസ്എ അബ്ദുല്‍ ഖയ്യൂമിനും ചെക്ക് കൈമാറി.

ചേരമാന്‍ ജുമാമസ്ജിദ്‌

നേരത്തെ, പള്ളിയുടെ നിര്‍മാണോത്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിച്ച വേളയിലാണ് യൂസഫലി ധനസഹായം വാഗ്ദാനം ചെയ്തിരുന്നത്. മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായാണ് മസ്ജിദ് രണ്ടു വര്‍ഷം കൊണ്ട് പുനര്‍നിര്‍മിക്കുന്നത്.

20 കോടിയിലേറെ രൂപ ചെലവിട്ടാണ് പള്ളി മുഖംമിനുക്കുന്നത്. മസ്ജിദിന്റെ പൗരാണിക പ്രൗഢി നിലനിര്‍ത്തിയാണ് നവീകരിക്കുന്നത്.